പൊന്നാനി : ശക്തമായ മഴയെ തുടർന്ന് ഈഴുവത്തിരുത്തി മേഖലയിൽ വെള്ളക്കെട്ട്. നായരങ്ങാടി, തെയ്യങ്ങാട്, ശങ്കരേട്ടൻ റോഡ്, വിജയമാതാ കോൺവെന്റിനടുത്ത് ഹൗസിങ് കോളനി, അമ്പാടിപടി തുടങ്ങിയ മേഖലകളിലാണ് ജലനിരപ്പ് ഉയർന്നത്. ഞായറാഴ്ചയുണ്ടായ നിർത്താതെ പെയ്ത മഴയാണ് ജലനിരപ്പ് ഉയരാൻ കാരണമായത്.ശങ്കരേട്ടൻ റോഡിൽനിന്ന് രണ്ട് വീട്ടുകാരും ഹൗസിങ് കോളനി മേഖലയിൽനിന്ന് ഇരുപത്തിയഞ്ചോളം കുടുംബങ്ങളും ബന്ധു വീടുകളിലേക്ക് മാറിയിട്ടുണ്ട്.പൊന്നാനിയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ള ക്കെട്ടിലാണ്.