പൊന്നാനി : കുട്ടികൾ വരച്ച യുദ്ധക്കെടുതിയുടെ ചിത്രപ്രദർശനവും ‘ഗാസ’ തെരുവ് പുനരാവിഷ്‌കരിച്ചും പുരോഗമന കലാസാഹിത്യസംഘത്തിന്റെ പലസ്‌തീൻ ഐക്യദാർഢ്യസദസ്സ്.
പു.ക.സ. മേഖലാ കമ്മിറ്റി പൊന്നാനി ബസ് സ്റ്റാൻഡിൽ നടത്തിയ ഐക്യദാർഢ്യസദസ്സ് കുട്ടികൾ ഉദ്‌ഘാടനം ചെയ്തു. പ്രൊഫ. ഇമ്പിച്ചിക്കോയ അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, എഴുത്തുകാരൻ ഷൗഖത്തലി ഖാൻ, പു.ക.സ. ജില്ലാ വൈസ് പ്രസിഡൻറ് റിയാസ് പഴഞ്ഞി, ഹബീബ് സർഗം, അമേയ ശ്രീരാജ്, ഷെബീർ മുഹമ്മദ്, ബാബു താണിക്കാട്ട്, ഇബ്രാഹിം പൊന്നാനി, സുഭാഷ് എന്നിവർ പ്രസംഗിച്ചു. താജ് ബക്കർ അവതരിപ്പിച്ച തെരുവുനാടകവുമുണ്ടായി.