ചങ്ങരംകുളം: വാടക വീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ച 22കാരി ചികിത്സയില്‍ ഇരിക്കെ മരിച്ചു. പൊന്നാനി കടവനാട് സ്വദേശി ചെമ്പ്ര വീട്ടില്‍ സുനില്‍കുമാറിന്റെ മകള്‍ 22 വയസുള്ള നന്ദന യാണ് മരിച്ചത്.ചങ്ങരംകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്ന നന്ദന ചങ്ങരംകുളത്ത് തന്നെ വാടക്ക് താമസിച്ച് വരികയായിരുന്നു.കഴിഞ്ഞ മാസം 23ന് രാത്രി 9 മണിയോടെ താമസ മുറിയില്‍ വച്ച് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച നന്ദന എറണാംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയി ലായിരുന്നു.വെള്ളിയാഴ്ചയാണ് നന്ദന മരണത്തിന് കീഴടങ്ങിയത്.ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.