കുറ്റിപ്പുറം : നെല്ലിന്റെ വില ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലെ കർഷകർ കൃഷിഭവൻ മാർച്ച് സംഘടിപ്പിച്ചു. കുറ്റിപ്പുറം കൃഷിഭവനിന് മുന്നിൽ സംഘടിപ്പിച്ച ധർണ കർഷകനും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എം.വി വേലായുധൻ മാർച്ച് ഉദ്ഘാടനം ചെയ്തു. പൈങ്കണ്ണൂർ പാടശേഖര സെക്രട്ടറി റിയാസ് കൂരി അധ്യക്ഷനായി.കുഞ്ഞഹൈദ്രു, നാസർ, സിദ്ദീഖ്, മീനാക്ഷി,വിജയൻ, അബ്ദുല്ല, ഉണ്ണി, പൈങ്കണ്ണൂർ പാടശേഖര പ്രസിഡന്റ് വി.അയ്യൂബ് എന്നിവർ സംസാരിച്ചു. സൈതാലികുട്ടി,ഗോപി,മുഹമ്മദ്,എൻ.കെ അമീറലി, അബൂബക്കർ, കുഞ്ഞേനി, ഷെരീഫ്, മായിൻകുട്ടി,ഹംസ,വെട്ടൻ. അബ്ദുറഹ്‌മാൻ, മാനു, ഹമീദ്, കുഞ്ഞു മൊയ്തീൻ,ഹംസ,മുഹമ്മദലി,ഹബീബ് റഹ്‌മാൻ,മൊയ്തീൻകുട്ടി,അബ്ദുറഹ്‌മാൻ, ഇബ്‌റാഹിം ഹാജി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.