മാറഞ്ചേരി :മനാഫ് പൊന്നാനി അനുസ്മരണത്തിന്റെ ഭാഗമായി റൈസിംഗ് വുമൺസ് വിങ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.റൈസിങ് മാറഞ്ചേരി വുമന്‍സ് വിംഗും,ബ്ളഡ് ഡോണേഴ്സ് കേരള പൊന്നാനി എയ്ഞ്ചല്‍സ് വിംഗും സംയുക്തമായാണ് പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് ബ്ളഡ് സെന്ററിന്റെ സഹകരണത്തോടെ ക്യാമ്പ് സംഘടിപ്പിച്ചത്.മാറഞ്ചേരി ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസില്‍ നടന്ന ക്യാമ്പില്‍ നിരവധി പേര്‍ രക്തം ദാനം ചെയ്തു.ക്യാമ്പിന് ഫജില റഷീദ്,ഷെജില ഫൈസൽ,നിഷിത ഖയൂം,ഫസീല മഹ്റൂഫ്,ശബന സുബൈർ,തസ്നി മുജീബ്,മുബീന ഫിറോസ്,ഷമീല ഫൈസൽ,റൂഫി സക്കീർ,തുടങ്ങിയവർ നേതൃത്വം നൽകി.