എടപ്പാൾ : വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർമിത ബുദ്ധിയും വിദ്യാർഥികളും സെമിനാർ പ്രിൻസിപ്പൽ എം.എസ്. ജിഷ തങ്കച്ചി ഉദ്ഘാടനംചെയ്തു. കോഡിനേറ്റർ എൻ. അഞ്ജലി അധ്യക്ഷതവഹിച്ചു. പുറമണ്ണൂർ മജ്‌ലിസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് പ്രൊഫസർ മുഹമ്മദ് ജാബിർ ക്ലാസെടുത്തു. സ്റ്റാഫ് സെക്രട്ടറി ഫിറോസ് ഖാൻ അണ്ണക്കമ്പാട്, സൈന നാരായണൻ എന്നിവർ പ്രസംഗിച്ചു.