ചങ്ങരംകുളം : മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ ചങ്ങരംകുളത്ത് മൗനജാഥയും സർവകക്ഷി അനുസ്മരണയോഗവും നടത്തി. ചങ്ങരംകുളം ഹൈവേ ജങ്ഷനിൽ നടന്ന അനുസ്മരണയോഗം പി. നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.വി.വി. കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി. പി. വിജയൻ, പി.പി. യൂസഫലി, പി.ടി. അബ്ദുൾ ഖാദർ, പി. സുമേഷ്, പ്രണവം പ്രസാദ്, പ്രസാദ് പടിഞ്ഞാറക്കര തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.കണ്ടനകത്ത് നടന്ന വി.എസ്. അനുസ്മരണ സർവകക്ഷിയോഗം പി. ജ്യോതിഭാസ് ഉദ്ഘാടനം ചെയ്തു. മധു നരിപ്പറമ്പ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ബാബു, നൗഫൽ സി. തണ്ടിലം, ടി.പി. മോഹനൻ, വേണു അണ്ണക്കമ്പാട്, ഇ.വി. മോഹനൻ, മുരളി, സലാം തണ്ടിലം തുടങ്ങിയവർ പ്രസംഗിച്ചു.
എടപ്പാൾ : മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് എടപ്പാളിൽ നടന്ന യോഗവും മൗനജാഥയും പി. ജ്യോതിഭാസ് ഉദ്ഘാടനംചെയ്തു.സി. രാമകൃഷ്ണൻ അധ്യക്ഷതവഹിച്ചു.അഡ്വ. പി.പി. മോഹൻദാസ്, സി. രവീന്ദ്രൻ, ഇബ്രാഹിം മൂതൂർ, സി. രാഘവൻ, പ്രഭാകരൻ നടുവട്ടം, സുരേഷ് പൊൽപ്പാക്കര, ഇ. പ്രകാശ്, അഡ്വ. കെ. വിജയൻ, ഇ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.