Breaking
Sun. Aug 16th, 2026

സ്കൂൾ സമയമാറ്റത്തിൽ മാറ്റമില്ല; സമസ്ത നേതാക്കളുമായുള്ള മന്ത്രിതല ചർച്ച അവസാനിച്ചു; സർക്കാർ തീരുമാനം അംഗീകരിച്ച് സമസ്ത..!

സ്‌കൂൾ സമയമാറ്റവുമായി മുന്നോട്ട് പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഭൂരിഭാഗം സംഘടനകളും സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തുവെന്നും അടുത്ത വർഷം മാറ്റമുണ്ടാകു മെന്ന് ആർക്കും ഉറപ്പൊന്നും നൽകിയിട്ടില്ലെന്നും മന്ത്രി.പ്രതിഷേധങ്ങളും പരാതികളുമായി മുന്നോട്ട് പോകാൻ ആഗ്രഹമില്ലെന്നും എല്ലാവരുടെയും അഭിപ്രായം കേട്ടെന്നും മന്ത്രി. സർക്കാരിന്റെ നിലവിലെ തീരുമാനവുമായി മുന്നോട്ട് പോകുമെന്നും പരാതികൾ ഉണ്ടെങ്കിൽ അടുത്ത അധ്യയന വർഷം പരിശോധിക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്. 15 മിനുട്ടിന്റെ മാത്രം കാര്യമാണെന്നും ഇതിൽ ഉതണ്ഠപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി.അതേസമയം, മന്ത്രിയുമായി നടത്തിയ ചർച്ചയിൽ സംതൃപ്‌തരാണെന്ന് സമസ്ത പ്രതികരിച്ചിരുന്നു. അടുത്ത അധ്യയന വർഷം ആവശ്യമായ മാറ്റം വരുത്തുന്നതിന് ചർച്ചകൾ നടത്താമെന്ന് മന്ത്രി ഉറപ്പു നൽകിയെന്നും ഉമർ ഫൈസി മുക്കം. വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ് പ്രതീക്ഷ നൽകുന്നതാണെന്നും മദ്രസ സമയത്തിൽ മാറ്റം വരുത്തില്ലെന്നും ഉമർ ഫൈസി.

Related Post

Leave a Reply

Your email address will not be published. Required fields are marked *