Breaking
Fri. Jun 5th, 2026

ചങ്ങരംകുളം : ചങ്ങരംകുളം ടൗൺ നവീകരണ പ്രവൃത്തിക്കിടെ ചെയിൻ ഹിറ്റാച്ചി കയറി യിറങ്ങി ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു.തിങ്കളാഴ്ച ഉച്ചയോടെ ചങ്ങരംകുളം ഹൈവേ ജങ്ഷനിലാണ് അപകടം. കൊൽക്കത്ത സ്വദേശി സൂരജി (24)നാണ് ഗുരുതരമായി പരിക്കേറ്റത്.മണ്ണ് നീക്കംചെയ്യാൻ ഉപയോഗിക്കുന്ന ഭാരമേറിയ ചെയിൻ ഹിറ്റാച്ചി സൂരജിന്റെ ഇടതുകാലിലൂടെ കയറിയിറങ്ങി.പാദം പൂർണമായും തകർന്ന നിലയിൽ സൂരജിനെ സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഹിറ്റാച്ചിയുടെ ഓപ്പറേറ്റർ അശ്രദ്ധയോടെ വാഹനം ഇറക്കിയതാണ് അപകടത്തിനു കാരണമായതെന്നാണ് ഒപ്പം ജോലിചെയ്തിരുന്നവരുടെ ആരോപണം.

Related Post

Leave a Reply

Your email address will not be published. Required fields are marked *