പൊന്നാനി: പൊന്നാനി ഗുരുവായൂർ കുന്നംകുളം റൂട്ടിലെ ബസ് സമരം പിൻവലിച്ചു നവ കേരള സദസ്സിൽ വെച്ച് ആർടിഒ ലേബർ ഓഫീസർ തുടങ്ങിയവരുമായി ബസ്സ് സംയുക്ത തൊഴിലാളി യൂണിയൻ നേതാക്കൾ നടത്തിയ പ്രാരംഭ ചർച്ചയെ തുടർന്നാണ് ബസ് സമരം പിൻവലിക്കാൻ വൈകീട്ട് നടന്ന സംയുക്ത തൊഴിലാളി കളുടെ യോഗത്തിൽ വെച്ച് തീരുമാനമായത്
കഴിഞ്ഞദിവസം ഒരു സ്കൂൾ വിദ്യാർഥിനി നൽകിയ പരാതിയെ തുടർന്ന് ബസ് കണ്ടക്ടർക്കെതിരെ പോക്സോ കേസ് എടുത്ത് റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ആയിരുന്നു തൊഴിലാളികൾ തൊഴിലിൽ നിന്നും വിട്ടു നിന്നത് ഇന്ന് കാലത്ത് പൊന്നാനിയിൽ നടന്ന നവ കേരള സദസ്സിൽ വച്ച് തൊഴിലാളികളുടെ ആവശ്യമടങ്ങുന്ന നിവേദനം ഗതാഗത വകുപ്പ് മന്ത്രിക്ക് കൈമാറി തുടർന്ന് ബന്ധപ്പെട്ട വകുപ്പ് മേധാവികൾ നാളെ വിശദമായ ചർച്ച നടത്താം എന്നുള്ള ഉറപ്പിന്മേലാണ് ഇന്ന് ബസ് സമരം പിൻവലിച്ചതായി തൊഴിലാളി സംഘടന നേതാക്കൾ അറിയിച്ചത്

Related Post

Leave a Reply

Your email address will not be published. Required fields are marked *