Breaking
Thu. Aug 21st, 2025

പൊന്നാനി : താലൂക്കിലെ അധ്യാപകരുടെയും ജീവനക്കാരുടെയും സഹകരണ സ്ഥാപനമായ പൊന്നാനി താലൂക്ക് ഗവ. ആൻഡ്‌ ക്വാസി ഗവ. എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി യുടെ വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.സൊസൈറ്റി അംഗങ്ങളായവരുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയികളായവർക്കും എൽ എസ്എസ്, യുഎസ്എസ്, എൻഎംഎംഎസ്, എൻടിഎസ്ഇ സ്‌കോളർഷിപ്പ് നേടിയ വിദ്യാർഥി കൾക്കുമാണ് വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ നൽകിയത്.ചന്തപ്പടി ടൗൺ പ്ലാസയിൽ നടന്ന ചടങ്ങ് പി. നന്ദകുമാർ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് സി. ഹരിദാസൻ അധ്യക്ഷനായി. സർവീസിൽനിന്ന് വിരമിച്ച പ്രഥമാധ്യാപകർ, അധ്യാപകർ, മറ്റു ജീവനക്കാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സൊസൈറ്റി വൈസ് പ്രസിഡന്റ് സി.ടി. ശിവരാമൻ, മുൻ പ്രസിഡന്റ് പി. രഘു, ഡയറക്ടർമാരായ വി.കെ. ബ്രിജേഷ്, പി.പി. സുബീന, ബിജി ഇട്ടൂപ്പ്, സൊസൈറ്റി സെക്രട്ടറി വി.പി. ബിജീഷ് എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *