തിരുനാവായ: ദിശയറിയാൻ റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന ദിശാബോർഡ് തലതിരി ഞ്ഞിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. തിരുനാവായ-പുത്തനത്താണി റോഡിൽ തിരുനാവായ അങ്ങാടിയിലെ ദിശാബോർഡാണ് തലതിരിഞ്ഞുകിടക്കുന്നത്.നിലത്ത് വീണുകിടന്ന ദിശാ ബോർഡ് ആരോ കുറച്ചകലെയുള്ള തൂണിൽ വെക്കുകയായിരുന്നു.എന്നാൽ, സ്ഥാപിച്ചതോ തലതിരിഞ്ഞും. പുത്തനത്താണി ഭാഗത്തുനിന്നു വരുന്ന യാത്രക്കാർക്ക് കുറ്റിപ്പുറം, തൃശ്ശൂർ, തിരൂർ, ബിപി അങ്ങാടി എന്നിവിടങ്ങളിലേക്കുള്ള വഴികാട്ടിയാണിത്. രാത്രിസമയങ്ങളിലെ ത്തുന്ന യാത്രക്കാർക്കാണ് കൂടുതൽ പ്രയാസം. ദിശാബോർഡ് ശരിയായരീതിയിൽ പ്രദർശിപ്പിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.