പൊന്നാനി: അക്ബർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽസിൽനിന്ന് 2024-25 കാലയളവിൽ കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർഥികളുടെ കോൺവൊക്കേഷൻ നടന്നു. അക്ബർ ഗ്രൂപ്പ് മേധാവി ഡോ. കെ.വി. അബ്ദുൾനാസർ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും നൽകി ഉദ്ഘാടനംചെയ്തു. ഡോ. ആശ അധ്യക്ഷതവഹിച്ചു. നൂർജഹാൻ അബ്ദുൾനാസർ, എസ്ഐ എസ്. അഷ്റഫ്, എംവിഐ അരുൺ, ഡോ. ജോൺസൺ, സജി റൂൺ, പി.വി. അയ്യൂബ്, ഡോ. ജമാൽ, ദിലീപ്‌കുമാർ, സഹദേവൻ, ഷാനവാസ് എന്നിവർ പ്രസംഗിച്ചു.