Breaking
Thu. Aug 21st, 2025

ചങ്ങരംകുളം:ചിയ്യാനൂരില്‍ ചിറകുളത്തില്‍ മത്സ്യകുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങി.കഴിഞ്ഞ ദിവസമാണ് മത്സ്യകുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയത്.നിരവധി പേര്‍ നീന്തല്‍ പരിശീലനത്തിനും ഉല്ലാസത്തിനും എത്തിയിരുന്ന കുളത്തില്‍ കുറച്ച് നാളായി പായല്‍ വന്ന് നിറഞ്ഞിരുന്നു.അടുത്ത ദിവസങ്ങളിലായി കുളത്തിലെ ഒരു ഭാഗത്ത് പായല്‍ ചീഞ്ഞ നിലയിലും വെള്ളം മലിനമായ നിലയിലുമായെന്ന് നാട്ടുകാര്‍ പറയുന്നു.മത്സ്യങ്ങള്‍ ചത്തു പൊങ്ങുക കൂടി ചെയ്തതോടെ അസഹ്യമായ ദുര്‍ഗന്ധം കൂടി വന്നതോടെ കുളത്തില്‍ ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.പായല്‍ നിറഞ്ഞതോടെ ഓക്സിജന്‍ ലഭിക്കാത്തത് കൊണ്ടാണ് മത്സ്യ കുഞ്ഞുങ്ങള്‍ ചത്തതെന്നാണ് ഒരു വിഭാഗം നാട്ടുകാര്‍ പറയുന്നത്,വെള്ളത്തില്‍ മാലിന്യം കലര്‍ത്തിയതാണ് മത്സ്യങ്ങള്‍ ചത്ത് പൊങ്ങാന്‍ കാരണമെന്നും അന്വേഷണം വേണമെന്നുമാണ് മറ്റു ചിലര്‍ ആരോപിക്കുന്നത്.നിരവധി കുടുംബങ്ങളാണ് വൈകുന്നേരങ്ങളില്‍ ചിറകുളത്തിന് സമീപത്തെ പാര്‍ക്കില്‍ സമയം ചിലവഴിക്കാനായി എത്തുന്നത്.കുളം വൃത്തിയാക്കി പാര്‍ക്കിലെത്തുന്നവര്‍ക്ക് കുളിക്കാനും നീന്തല്‍ പരിശീനത്തിനും സൗകര്യം ഒരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related Post

Leave a Reply

Your email address will not be published. Required fields are marked *