Breaking
Thu. Aug 21st, 2025

2026 ലെ ഹജ്ജിൻ്റെ മുന്നൊരുക്കങ്ങൾ ആരംഭിച്ചതായികേരള ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസറും മലപ്പുറം ജില്ലാ കളക്ടറുമായ വി ആർ.വിനോദ് പറഞ്ഞു.ഇപ്രാവശ്യത്തെ ഹജ്ജ് നടപടിക്രമങ്ങൾ നേരത്തെ തന്നെ തുടക്കം കുറിച്ചിരിക്കുകയാണെന്നും സൗദി സർക്കാരും, ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്, ഇന്ത്യൻ ഹജ്ജ് മിഷൻ, സെൻട്രൽ ഹജ്ജ് കമ്മിറ്റി എന്നിവർ ഹജ്ജ് പ്രവർത്തനങ്ങളിൽ വ്യപ്രിതരാണെന്നും വിനോദ് പറഞ്ഞു.കേന്ദ്ര ന്യൂനപക്ഷ വകുപ്പ്, സെൻട്രൽ ഹജ്ജ് കമ്മിറ്റി എന്നിവരുടെ നിർദേശപ്രകാരം കേരള ഹജ്ജ് കമ്മറ്റി 2026 ഹജ്ജ് പ്രവർത്തനങ്ങൾക്ക് സജ്ജമായി. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിൻ്റെ നേതൃത്വത്തിലുള്ള 15 അംഗ  കമ്മറ്റി ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വ പരമായ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ടെന്നും ജില്ലാ കലക്ടർ പറഞ്ഞു.

ഹജ്ജ് 2025 നല്ല രീതിയിൽ പൂർത്തീകരിക്കാൻ സഹായിച്ച സർക്കാരിനും ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ, ഹജ്ജ് കമ്മറ്റി മെമ്പർമാർ, ഹജ്ജ് ഇൻസ്പെക്ടർമാർ, ട്രെയിനർമാർ തുടങ്ങി എല്ലാവർക്കും ജില്ലാ കളക്ടർ അഭിനന്ദനങ്ങൾ അറിയിച്ചു. 2026 ലെ ഹജ്ജിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഇന്ന് അവസാനിച്ചപ്പോൾ ആകെ 25437 അപേക്ഷകളാണ് ലഭിച്ചത്.ഇതിൽ 65 ന് മുകളിൽ പ്രായമുള്ളവർ 4956 ആണ്.തുണയില്ലാത സ്തീകൾ 45+3379 പേരുമുണ്ട്.വെയിറ്റിംഗ് ലിസ്റ്റ് 2025 ഉള്ള  892 പേർ അപേക്ഷ കൊടുത്തിട്ടുണ്ട്.ജനറൽ   വിഭാഗത്തിൽ16210 അപേക്ഷ നൽകി. ഇതുവരെയുള്ള എണ്ണത്തിൽ ഇന്ന് രാത്രിയോടുകൂടി മാറ്റമുണ്ടായേക്കും. 350 ഹെൽപ് ഡെസ്ക് സംസ്ഥാനത്ത് ഒട്ടാകെ സന്നദ്ധമായി ട്രെയിനർമാർ, അക്ഷയ, csc എന്നിവ മുഖേനെ തയ്യാറാക്കി യിട്ടുണ്ട്. ഇതിലൂടെയാണ് അപേക്ഷ സമർപ്പിക്കുന്നത്.

സെൻട്രൽ ഹജ്ജ് കമ്മറ്റിയുടെ പ്രത്യേക ഓൺലൈൻ ആപ്പിലൂടെയാണ് അപേക്ഷാ സമർപണം. അപേക്ഷാ സമർപണത്തിന് സഹായിക്കാൻ ഹെൽപ് ഡെസ്കുകളും പരിശീലനം സിദ്ധിച്ച ഹജ്ജ് ട്രെയിനർമാരെയും സന്നദ്ധ പ്രവർത്തകരായി സംസ്ഥാന മൊട്ടുക്ക് വിന്യസിച്ചിട്ടുണ്ട്. 20 ദിവസം കൊണ്ട് ഹജ്ജ് ചെയ്തു തിരിച്ച് വരാം. ഇത് ജോലിയുള്ള പ്രവാസികൾക്കും വളരെ കുറവ് ലീവ് ഉള്ളവർക്കും ഉപകാര മാവും. സാധാരണ ഹജ്ജ് 45 ദിവസം ആണ്. ഇന്ത്യയിൽ നിന്നും പതിനാ യിരം പേര്കാണ് ഹ്രസ്വകാല ഹജ്ജിന് അവസരം ലഭിക്കുക. ഇവരെയും നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കുക.കഴിഞ്ഞ വർഷം അപേക്ഷ നൽകി വെയിറ്റിംഗ് ലിസ്റ്റിൽ ഹജ്ജ് അവസരം ലഭിക്കാത്തവർക്ക് ഇപ്രാവശ്യം മുൻഗണന ഉണ്ട് മുൻഗണയുണ്ട്.

ബഹു: ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ കേരള ഹജ്ജ് കമ്മിറ്റി എന്നിവരുടെ അപേക്ഷ യുടെ ഫലമായി 2025 ൽ അവസരം ലഭിക്കാത്തവർ ക്ക് ഇപ്രാവശ്യം മുൻഗണന ഉണ്ട്. ഈ വർഷ ത്തെ ഹജ്ജിനുള്ള നറുക്കെടുപ്പ് ഈ മാസം 12ന് സെൻട്രൽ ഹജ്ജ് കമ്മറ്റി മുഖേനെ നടക്കും. ജനറൽ വിവഗത്തിന്നാണ് നറുക്കെടുപ്പുണ്ടാവുക.തെരഞ്ഞെടുക്കപ്പെട്ടവർ ഈ മാസം 20 ന് ഉള്ളിലായി ആദ്യ ഗഡു അടവാക്കേണ്ടതുണ്ട്. തുടർന്ന് ഇവർക്ക് ആവശ്യമായ 3 ഘട്ടം ക്ലാസുകൾ നൽകിയാണ് ഹജ്ജിന് തയ്യാറാക്കുക.സംസ്ഥാനത്തൊട്ടാകെ എണ്ണൂറോളം സേവന സന്നദ്ധരായ ഹജ്ജ് ട്രെയിനർമാറാണ് അപേക്ഷാ സമർപണം മുതൽ ഹജ്ജിന് പോകുന്നത് വരെയുള്ള കര്യങ്ങൾ ഹാജിമാർക്ക് സന്നദ്ധമായി ചെയ്തു കൊടുക്കുന്നത്. ഇവർ അപേക്ഷാ സമർപണം മുതൽ ഹജ്ജിന് പോകുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും സേവനമായി ചെയ്തു കൊടുക്കും. വാർത്ത സമ്മേളനത്തിൽ ഹജ്ജ് അസി സെക്രട്ടറി ജാഫർ കക്കൂത്ത്, സംസ്ഥാന ഫാക്കൽറ്റി എൻ.പി ഷാജഹാൻ എന്നിവർ സംബന്ധിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *