ചങ്ങരംകുളം:ഇന്ത്യൻ ജനധിപത്യ വ്യവ്സ്ഥിതിയുടെ പ്രാധാന സൗന്ദര്യമായ പൗരന്റെ വോട്ടവകാശത്തെ നരേന്ദ്ര മോദി സർക്കാർ കശാപ്പ് ചെയ്തെന്നും കള്ള വോട്ടർ പട്ടികയും കള്ള വോട്ടുകളും ഉണ്ടാക്കി അധികാരത്തിലിരിക്കുന്ന സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും ജില്ല കോൺ ഗ്രസ്സ് ജനറൽ സെക്രട്ടറി അഡ്വ.സിദ്ധിഖ് പന്താവൂർ പറഞ്ഞു.വോട്ട് കൊള്ളക്കെതിരെ പോരാടുന്ന രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി വെളിയംകോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സിദ്ധിക്ക് പന്താവൂര്‍. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പി ടി അബ്ദുൽ കാദര്‍ അധ്യക്ഷത വഹിച്ചു.ചങ്ങരംകുളം ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് കെ മുരളീധരൻ, കാരയിൽ അപ്പു,നാഹിർ ആലുങ്ങൽ, ഷെരീഫ് മാസ്റ്റർ, പ്രസാദ് പ്രണവം എന്നിവർ നേതൃത്വം നൽകി