എടപ്പാൾ : ചിങ്ങം ഒന്നിന് കർഷക ദിനത്തിൽ എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കർഷകരെ ആദരിക്കും. പരിപാടി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും എടപ്പാൾ ഗ്രാമപഞ്ചായത്ത് സി വി സുബൈദ ടീച്ചർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സബ് കളക്ടർ ദിലീപ് കൈനിക്കര മുഖ്യാതിഥിയാവും.