ചങ്ങരംകുളം : ഗാസയിലെ ക്രൂരതയ്ക്കെതിരേ പന്താവൂർ ഇർശാദിൽ നടന്ന വിദ്യാർഥികളുടെ പ്രതിരോധ പ്രാർഥനാസംഗമം സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശരീഫ് ബുഖാരി, വാരിയത്ത് മുഹമ്മദലി, ഹസൻ നെല്ലിശ്ശേരി, ബഷീർ സഖാഫി, ഹബീബ് റഹ്മാൻ സഖാഫി, അബ്ദുൽ ലത്തീഫ് മൗലവി, ശിഹാബ് മൗലവി, കരിങ്കനാട് നസീർ റഹ്മാനി തുടങ്ങിയവർ പ്രസംഗിച്ചു.