Breaking
Wed. Sep 9th, 2026

പൊന്നാനി : ഈശ്വരമംഗലം ന്യൂ യുപി സ്‌കൂളിൽ ദേശീയ ഹരിതസേന ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘പച്ചിലകളുടെ രസതന്ത്രം’ പരിപാടി സംഘടിപ്പിച്ചു. പത്തിലകളുടെയും ദശപുഷ്പങ്ങളുടെയും പ്രദർശനമുണ്ടായി. പത്തിലകളെയും ദശപുഷ്പങ്ങളെയും കുറിച്ച് കുട്ടികൾ തയ്യാറാക്കിയ മാസിക പിടിഎ പ്രസിഡന്റ് ഹരീഷ് തണ്ടിലം പ്രകാശനം ചെയ്തു. പ്രഥമാധ്യാപിക സീന ആന്റണി അധ്യക്ഷയായി. ഷോജ, ടി.കെ. സതീശൻ, ഇ.പി. ലത്തീഫ്, എം. എലെന, മുഹമ്മദ് റസൽ എന്നിവർ പ്രസംഗിച്ചു. ഇക്കോ ക്ലബ് കോഡിനേറ്റർമാരായ സി.പി. ഷഹന, പി. ഷന്യ എന്നിവർ നേതൃത്വം നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *