പൊന്നാനി: പൊന്നാനി ലൈറ്റ് ഹൗസ് സന്ദർശകർക്കായി തുറന്നുകൊടുത്തു. സൗന്ദര്യവൽക്കരണ പ്രവർത്തികൾ പൂർത്തീകരിചാണ് സന്ദർശകർക്കായി തുറന്നു കൊടുത്തത്. പൊന്നാനി കടപ്പുറവും അസ്തമയവും മനോഹരമായി കാണാൻ കഴിയുന്ന ലൈറ്റ് സന്ദർശകർക്കായി തുറന്നു നൽകുന്നതിനുള്ള അനുമതി ലഭിച്ചു.

സഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്ന പൊന്നാനി ലൈറ്റ് ഹൗസ് കോവിഡിനെ തുടർന്നാണ് അടച്ചിട്ടത് തുടർന്ന് ലൈറ്റ് ഹൗസ് സൗന്ദര്യവൽക്കരണ പ്രവർത്തികളും പൂർത്തീകരിച്ചു. കേന്ദ്ര ഫണ്ട് ഉപയോഗിച്ച് ചുറ്റുമതിൽ നിർമ്മാണം ലാൻഡ് സ്കൈപ്പിങ് എന്നിവ പൂർത്തീകരിച്ചു. നേരത്തെ അടച്ചിട്ടുള്ള ലൈറ്റ് ഹൗസ് സഞ്ചാരികൾക്ക് തുറന്നു നൽകിയിരുന്നെങ്കിലും കടലാക്രമത്തെ തുടർന്നു അടച്ചിടുകയായിരുന്നു. 1896 പൊന്നാനി കടപ്പുറത്ത് കപ്പലുകൾക്ക് മാർഗം ദർശനം നൽകുന്നതിനായിയിട്ടാണ് ദീപ സ്തംഭം സ്ഥാപിച്ചത്. 1983ലാണ് നിലവിലെ ലൈറ്റ് ഹൗസ് കൂടുതൽ സൗകര്യങ്ങളോടെ പണിതത്. മലബാറിലെ ഏക ലൈറ്റ് ഹൗസ് ആണ് പൊന്നാനി ലൈറ്റ് ഹൗസ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *