Breaking
Mon. Aug 17th, 2026

മലയാള സർവകലാശാലയിൽ ദേശീയ ശില്പശാല

തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലാ ചരിത്രപഠന സ്കൂളിന്റെ നേതൃത്വത്തിൽ പ്രാദേശികചരിത്രവും പുരാതത്ത്വവിജ്ഞാനീയവും എന്ന വിഷയത്തിൽ മൂന്നുദിവസത്തെ ദേശീയ ശില്പശാല തുടങ്ങി. സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് പ്രൊഫ. കെ.എം. ഭരതൻ ഉദ്ഘാടനംചെയ്തു.കേരള പുരാവസ്തു വകുപ്പ് മുൻ ഡയറക്ടർ പ്രൊഫ. ജി. പ്രേംകുമാർ മുഖ്യ പ്രഭാഷണം നടത്തി. ചരിത്രപഠനസ്കൂൾ ഡയറക്ടർ ഡോ. മഞ്ജുഷ ആർ. വർമ്മ അധ്യക്ഷത വഹിച്ചു. ഡോ. കെ.എസ്. രാഗിണി, ഡോ. പി. ശ്രീദേവി, ഡോ. എൽ.ജി. ശ്രീജ, കെ.എസ്. കൃഷ്ണ വേണി, എൻ. കാവ്യ, തമീം റഹ്‌മാൻ, മുഹമ്മദ് സ്വാലിഹ് എന്നിവർ സംസാരിച്ചു. ചോളകാലത്തെ ഭൂമി അളക്കൽ സമ്പ്രദായം’ എന്ന വിഷയത്തിൽ ഇന്ത്യൻ മറൈൻ ആർക്കിയോളജിസ്റ്റും എപ്പിഗ്രഫിസ്റ്റുമായ ഡോ. വി. സെൽവകുമാർ സംസാരിച്ചു. സെഷനിൽ സോഷ്യോളജി സ്കൂൾ ഡയറക്ടർ ഡോ. കെ.എസ്. ഹക്കീം അധ്യക്ഷതവഹിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *