എടപ്പാൾ : റോഡപകടങ്ങൾക്ക് പ്രധാനകാരണം നിയമലംഘനങ്ങളും അശ്രദ്ധയുമാണെന്ന് റോഡ് ആക്സിഡന്റ് ആക്‌ഷൻ ഫോറം (റാഫ് ) പൊന്നാനി മേഖലാ കൺവെൻഷൻ അഭിപ്രായ പ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു.റാഫ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എം. അബ്ദു മുഖ്യപ്രഭാഷണം നടത്തി. മേഖലാ പ്രസിഡന്റ് ബാലൻ പുളിക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.കെ. ജയൻ, എം.എം. സുബൈദ, ഇടവേള റാഫി, ശബ്ന തുളുവത്ത്, പി. രവീന്ദ്രൻ, എം. മാലതി, ദാസ് കുറ്റിപ്പാല, കെ. ലക്ഷ്മി, എ.വി. ഉബൈദ് എന്നിവർ പ്രസംഗിച്ചു.