കുറ്റിപ്പുറം : മത്സര ഓട്ടത്തിനിടയിൽ കെഎസ്ആർടിസി ബസ്സിന്റെ പിന്നിൽ സ്വകാര്യ ബസ് ഇടിച്ചു. ആർക്കും പരിക്കില്ല. കുറ്റിപ്പുറം സെൻട്രൽ ജങ്ഷനിൽ ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. സ്വകാര്യ ബസ്സിന്റെ മുൻവശത്തെ ചില്ല് തകർന്നു. കെഎസ്ആർ ടിസി ബസ് പെട്ടെന്ന് വേഗത കുറച്ചപ്പോൾ, ബസ്സിനെ മറികടക്കാൻശ്രമിച്ച സ്വകാര്യബസ് പിന്നിൽ വന്നിടിക്കുകയായിരുന്നു.