താനൂർ : ദേവധാർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഇ.ടി. മുഹമ്മദ് ബഷീർ എംപിയുടെ ഫണ്ടിൽ നിർമ്മിച്ച കംപ്യൂട്ടർ ലാബിന്റെയും ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഹൈസ്കൂൾ, നവീകരിച്ച ഓഫീസ്, സ്റ്റാഫ് റൂം, പ്രഥമാധ്യാപികയുടെ ഓഫീസ് എന്നിവയുടെയും ഉദ്ഘാടനം നടന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം വി.കെ.എം. ഷാഫി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സൈനബ ചേന്നാത്ത്, പഞ്ചായത്ത് പ്രസിഡൻറ് കെ.എം. മല്ലിക, പഞ്ചായത്തംഗം കെ.വി. ലൈജു, പിടിഎ പ്രസിഡൻറ് കെ.വി.എ. ഖാദർ, വൈസ് പ്രസിഡൻറ് സി. ജോണി, എസ്എംസി ചെയർമാൻ ടി.പി. റസാഖ്, പ്രിൻസിപ്പൽ ജി. ആശ, പ്രഥമാധ്യാപിക പി. ബിന്ദു, വി.വി.എൻ. അഷ്റഫ് തുടങ്ങിയവർ പ്രസംഗിച്ചു.