താനൂർ: കായിക കേരളത്തോടുള്ള സംസ്ഥാന സർക്കാർ വഞ്ചനയിൽ പ്രതിഷേധിച്ച് എംഎസ്എഫ് സംസ്ഥാനകമ്മിറ്റിയുടെ ആഹ്വാനപ്രകാരം താനൂർ മൂലക്കലിലെ മന്ത്രിയുടെ ഓഫീസിലേക്ക് എംഎസ്എഫ് പ്രവർത്തകർ പ്രതിഷേധമാർച്ച് നടത്തി.സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ് ഉദ്ഘാടനംചെയ്തു.ജനറൽസെക്രട്ടറി സി.കെ. നജാഫ്, ട്രഷറർ സി.കെ. നജാബ്, സെക്രട്ടറി ജാവാദ് വേങ്ങര, മുസ്‌ലിംലീഗ് മണ്ഡലം പ്രസിഡൻറ് കെ.എൻ. മുത്തുകോയ തങ്ങൾ, ജനറൽസെക്രട്ടറി എം.പി. അഷ്റഫ് തുടങ്ങിയവർ പ്രസംഗിച്ചു.