Breaking
Tue. Aug 18th, 2026

പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

എടപ്പാൾ: മലപ്പുറം ജില്ല പഞ്ചായത്തിലെ മുസ്ലീം ലീഗ് അഴിമതിക്കെതിരെ സി.പി.ഐ (എം) വട്ടംകുളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ചേകനൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.സി. പി. ഐ (എം) വട്ടംകുളം ലോക്കൽ സെക്രട്ടറി എം.എ.നവാബ് അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന കമ്മറ്റി അംഗം വി.പി.സാനു ഉദ്ഘാടനം ചെയ്തു. സി.രാമകൃഷ്ണൻ, എം.മുസ്തഫ.എസ്.സുജിത്ത്, ചുങ്കം ലോക്കൽ സെക്രട്ടറി കെ.പി.മോഹനൽ, സി.രാഘവൻ, പി.കെ.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.പാല പ്രയിൽ നിന്നാരംഭിച്ച പ്രകടനത്തിന് എം.വി.സ്റ്റാലിൻ, കെ.വി.കുമാരൻ, എസ്, ജിതേഷ്, എം, മുരളീധരൻ, ശ്രീജ പാറക്കൽ എന്നിവർ നേതൃത്വം നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *