എടപ്പാൾ : സംസ്ഥാനപാതയിലേക്ക് ചിതറിക്കിടക്കുന്ന മെറ്റൽ അപകട ഭീഷണി ഉയർത്തുന്നു. എടപ്പാൾ നടുവട്ടത്ത് എ ഐ ക്യാറയ്ക്ക് സമീപമാണ് മെറ്റൽ പരന്ന് കിടക്കുന്നത്. കെ എസ് ഇ ബിയുടെ ലൈൻ സ്ഥാപിക്കുന്ന തിന്നായി കുഴിയെടുത്ത ഭാഗത്താണ് സംഭവം. ഇരുചക്ര വാഹനങ്ങൾ തെന്നിവീഴൽ ഭീഷണി നേരിടുന്നത്.

