Breaking
Mon. Aug 17th, 2026

റോഡുകളുടെ തകർച്ചക്കെതിരേ കോൺഗ്രസ്‌ കുത്തിയിരിപ്പുസമരം

എടപ്പാൾ : തവനൂർ നിയോജകമണ്ഡലത്തിലെ റോഡുകളുടെ തകർച്ചയിൽ പ്രതിഷേധിച്ച് എടപ്പാൾ വാട്ടർ അതോറിറ്റി ഓഫീസിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തിയിരിപ്പുസമരം നടത്തി.പൊതുമരാമത്ത്, ജല, വൈദ്യുതി വകുപ്പുകളെ ഏകോപിപ്പിച്ച് റോഡ് പുനർനിർമ്മാണം നടത്തുന്നതിൽ എംഎൽഎയും സംസ്ഥാന സർക്കാരും തികഞ്ഞ പരാജയമാണെന്നും പൂരാടവാണിഭം ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് മുൻപ് റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്നും പ്രതിഷേധം ഉദ്‌ഘാടനം ചെയ്ത കെപിസിസി അംഗം അഡ്വ. എ.എം. രോഹിത് പറഞ്ഞു. ബ്ലോക്ക്‌ പ്രസിഡന്റ്‌ സി.

രവീന്ദ്രന്റെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എൻജിനീയറുമായി നടന്ന ചർച്ചയിൽ ഓണത്തിനു മുൻപ് എടപ്പാൾ-പൊന്നാനി റോഡ് ഉൾപ്പെടെയുള്ള പാതകളുടെ ശോചനീയാവസ്ഥ പരിഹരിക്കാമെന്ന് ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. ഡിസിസി അംഗം കെ.വി. നാരായണൻ, കരീം പോത്തന്നൂർ, സി.ആർ. മനോഹരൻ, എൻ. ചന്ദ്രബോസ്, അഷറഫ് നെട്ടത്ത്, ഹരീന്ദ്രൻ വെള്ളാഞ്ചേരി, കണ്ണൻ നമ്പ്യാർ, ആഷിഫ് പൂക്കരത്തറ, കെ.പി. അച്യുതൻ എന്നിവർ പ്രസംഗിച്ചു. സി. രാമനുണ്ണി, സുജീഷ് നമ്പ്യാർ, ബാവ കണ്ണയിൽ, ഹംസ കാവുങ്ങിൽ, സി. മുഹമ്മദ്‌ അലി എന്നിവർ നേതൃത്വം നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *