Breaking
Mon. Aug 17th, 2026

കലുങ്കുനിർമാണത്തിലെ അനാസ്ഥ: ബിജെപി ധർണ നടത്തി

കുറ്റിപ്പുറം : തിരൂർ റോഡിലെ മഞ്ചാടിയിൽ നിർമാണത്തിലിരിക്കുന്ന കലുങ്കിന്റെ നിർമാണം എത്രയുംവേഗം പൂർത്തീകരിച്ച് ഗതാഗതക്കുരുക്കിന് പരിഹാരംകാണണമെന്ന് ബിജെപി പാലക്കാട് മേഖലാ ജനറൽ സെക്രട്ടറി കെ.കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.കലുങ്ക് നിർമാണ ത്തിലെ മെല്ലെപ്പോക്ക് നയത്തിനെതിരേ ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വ ത്തിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ.മണ്ഡലം പ്രസിഡന്റ് കെ.ടി. അനിൽകുമാർ അധ്യക്ഷനായി. വിജയകുമാർ കാടാമ്പുഴ, ഉണ്ണി വൈക്കത്തൂർ, പി. പ്രഭീഷ്, കെ.വി. ശ്രീശൻ, രഞ്ജു രാങ്ങാട്ടൂർ, കെ.വി. സുരേഷ്, ഇ. ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *