Breaking
Mon. Aug 17th, 2026

മലയാള സർവകലാശാലയിൽ ഓണാഘോഷം

തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ വിദ്യാർഥി യൂണിയൻ എൻഎസ്എസിന്റെ സഹകരണത്തോടെ ഓണാഘോഷം സംഘടിപ്പിച്ചു. സർവകലാശാലാ വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദ് ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് കോഡിനേറ്റർ ഡോ. കെ. ബാബുരാജൻ അധ്യക്ഷനായി. രജിസ്ട്രാർ ഇൻചാർജ് ഡോ. കെ.എം. ഭരതൻ, തമീം റഹ്മാൻ, കൃഷ്ണവേണി എന്നിവർ പ്രസംഗിച്ചു. ആഘോഷത്തിന്റെ ഭാഗമായി പൂക്കളമത്സരം, വടംവലി മത്സരം, തിരുവാതിരക്കളി, ഗാനാലാപനങ്ങൾ, ശിങ്കാരിമേളം എന്നിവയും ഓണ സദ്യയും ഒരുക്കി. വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ എന്നിവർ ഒന്നിച്ചുചേർന്ന് നടത്തിയ ഓണാഘോഷത്തിന് ‘കുമ്പളനാട്ടി’ എന്നാണ് പേര് നൽകിയത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *