വെളിയങ്കോട്: മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചുകൊണ്ട് ഡിവിഷനിലെ പെരുമ്പടപ്പ് വെളിയങ്കോട് പഞ്ചായത്തിലെ അയിരൂർ ന്യൂ ബസാർ, താഴെ പാറ, വന്നേരി ഗ്രൗണ്ട്, എരമംഗലം സെന്റർ തുടങ്ങിയ സ്ഥലത്ത് ആദ്യഘട്ടം എന്ന നിലയിൽ സ്ഥാപിച്ച സോളാർ മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവഹിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിനീഷ മുസ്തഫ അധ്യക്ഷതവഹിച്ചു വ്യത്യസ്ത ഇടങ്ങളിലെ പരിപാടികളിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ ഉണ്ണികൃഷ്ണൻ അജീഷ പൊതു പ്രവർത്തകരായ ബഷീർ വാൽപറമ്പിൽ, ഭാസ്കരൻനായർ, ഫാറൂക്ക് തറയിൽ, റസലു പൊന്നതേൽ, ടി സി ഫിറോസ്,ഷുക്കൂർ ശീരബലം എന്നിവരും താഴെ പാറ റൈറ്റ്സ്ന് മുന്നിൽ ഇബ്രാഹിം കുട്ടി മാസ്റ്റർ, മൊയ്തു കൈതകാട്ടിൽ, ഹസനുൽ ബന്ന, അയമു കുവ്വകാട്ടിൽ തുടങ്ങിയവരും വന്നേരിയിൽ ഭാസ്കരൻ പ്രാണത്ത്,സലീം കോടത്തൂർ,മുൻ മെമ്പർ അഷ്റഫ്, റാഫി, റസാഖ് വന്നേരി തുടങ്ങിയവരും ആശംസകൾ നേർന്നു സംസാരിച്ചു.
വെളിയങ്കോട്‌ പഞ്ചായത്തിലെ എരമംഗലം സെന്ററിൽ നടന്ന ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി എരുംഗലം യൂണിറ്റ് വൈസ് പ്രസിഡന്റ് വി കെ ഹമീദ് അധ്യക്ഷതയിൽ സൈദു പുഴക്കര, സുരേഷ് കാക്കനാത്ത്, ഫസലുറഹ്മാൻ,അബ്ബാസ് മൗലവി, ജിഷാദ് ഒലിയിൽ, ഉണ്ണികൃഷ്ണൻ, ഷാഫി തവയിൽ തുടങ്ങിയവർ പങ്കടുത്ത് സംസാരിച്ചു

Related Post

Leave a Reply

Your email address will not be published. Required fields are marked *