എരമംഗലം : വിദ്യാഭ്യാസ, പൊതുമരാമത്ത് മേഖലയിൽ ജില്ലാപഞ്ചായത്ത് മാറഞ്ചേരി ഡിവിഷനിൽ 1.23 കോടി രൂപയുടെ 12 വികസനപദ്ധതികൾ നിർമാണം പൂർത്തിയായി ഉദ്‌ഘാടനത്തിനൊരുങ്ങിയതായി ജില്ലാപഞ്ചായത്തംഗം എ.കെ. സുബൈർ പത്രസമ്മേളനത്തിൽ അറിയിച്ചു. 22 ലക്ഷം രൂപ ചെലവിട്ട് വെളിയങ്കോട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ്‌ടു വിഭാഗം കെട്ടിടവും 10 ലക്ഷം രൂപ ചെലവിട്ട് ശൗചാലയസമുച്ചയവും നിർമാണം പൂർത്തിയാക്കി. വെളിയങ്കോട് പഞ്ചായത്ത് മുക്കിലറ തോടുകെട്ടി റോഡ് സംരക്ഷിക്കൽ (20 ലക്ഷം), പെരുമ്പടപ്പ് പഞ്ചായത്തിലെ തെക്കംതിയ്യം അങ്കണവാടിക്കെട്ടിടം (15 ലക്ഷം), മാറഞ്ചേരി പഞ്ചായത്തിലെ 120-ാം നമ്പർ അങ്കണവാടിക്കെട്ടിടം (17 ലക്ഷം), മാറഞ്ചേരി പഞ്ചായത്ത് കാഞ്ഞിരമുക്ക് മൂക്കോലത്താഴം എസ്‌സി നഗർ സമഗ്ര വികസനപദ്ധതി നടപ്പാക്കൽ (19 ലക്ഷം), പെരുമ്പടപ്പ് പാറ കല്ലറപാടം തോട് നവീകരണം (10 ലക്ഷം), അയിരൂർ അങ്കണവാടിക്കു മുകളിൽ സ്‌ത്രീകളുടെ തൊഴിൽ പരിശീലനകേന്ദ്രം, മാറഞ്ചേരി, പാലപ്പെട്ടി ഗവ. ഹയർസെക്കൻഡറി സ്‌കൂളുകളിലെ പ്രിൻസിപ്പൽ, പ്രഥമാധ്യാപിക എന്നിവരുടെ ഓഫീസുകളുടെ നവീകരണം തുടങ്ങിയ പദ്ധതികളാണ് സെപ്റ്റംബറിൽ ഉദ്‌ഘാടനത്തിനൊരുങ്ങിയത്.മാറഞ്ചേരി വടമുക്ക് എസ്‌സി നഗർ, തോട്ടുമുക്കം എസ്‌സി നഗർ, തെക്കേട്ടിൽ എസ്‌സി നഗർ തുടങ്ങിയവയുടെ സമഗ്ര വികസനത്തിനായി (15 ലക്ഷം), മാറഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പ്രധാനകവാടം നിർമാണം, കെമിസ്‌ട്രി ലാബ് നിർമാണം, മിനി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കൽ, വെളിയങ്കോട് പഞ്ചായത്ത് നാലാംവാർഡ് അങ്കണവാടി നിർമാണം, കണ്ടുബസാർ-പനക്കൽ തോടുകെട്ടി റോഡ് സംരക്ഷിക്കൽ തുടങ്ങിയ പദ്ധതികളുടെ ടെൻഡർ നടപടികൾ പൂർത്തിയതായും നിർമാണം ഉടൻ തുടങ്ങുമെന്നും എ.കെ. സുബൈർ പറഞ്ഞു.

സ്റ്റേഡിയം ഉദ്ഘാടനം ഇന്ന്: എരമംഗലം : മൂന്നുകോടി രൂപ ചെലവിട്ട് നിർമ്മിച്ച വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്റ്റേഡിയം തിങ്കളാഴ്‌ച നാടിനു സമർപ്പിക്കും. വൈകീട്ട് മൂന്നിന് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്‌ഘാടനംചെയ്യും. പി. നന്ദകുമാർ എംഎൽഎ അധ്യക്ഷ നാകും. എം.പി. അബ്ദുസ്സമദ് സമദാനി എംപി, പി.പി. സുനീർ എംപി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ എന്നിവർ മുഖ്യാതിഥികളാകും. ഇൻഡോർ കോർട്ട്, മൾട്ടിപർപ്പസ് കോർട്ട്, സ്വിമ്മിങ് പൂൾ, മഡ്‌ ഫുട്‌ബോൾ കോർട്ട് തുടങ്ങിയവയാണ് സ്റ്റേഡിയത്തിൽ ഒരുക്കിയത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *