Breaking
Sun. Aug 16th, 2026

ജൂനിയർ റെഡ് ക്രോസിൻ്റെ പുതിയ ബാച്ചിന്റെ സ്കാർഫ് അണിയിക്കൽ ചടങ്ങ് നടത്തി

 ചങ്ങരംകുളം: മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ജൂനിയർ റെഡ് ക്രോസിൻ്റെ പുതിയ ബാച്ചിന്റെ സ്കാർഫ് അണിയിക്കൽ ചടങ്ങ് നടത്തി. ഏട്ടാമത്തെ ബാച്ചിന്റെ സ്കാർഫ് അണിയിക്കലാണ് നടത്തിയത്.സ്കാർഫ് അണിയിക്കലിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പി ടി എ പ്രസിഡൻറ് ശ്രീ മുസ്തഫ ചാലുപറമ്പിൽ നിർവഹിച്ചു. ചടങ്ങിൽ ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പാൾ ശ്രീ സി വി മണികണ്ഠൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സി കെ ജീന, ഡെപ്യൂട്ടി എച്ച് എം ശ്രീമതി പി ജി രാജി , എസ് ആർ ജി കൺവീനർ ശ്രീ പി കെ ശശികുമാർ, സ്റ്റാഫ് സെക്രട്ടറി ശ്രീ ടി കെ ജയദേവ് എന്നിവർ സംസാരിച്ചു. ജെ ആർ സി ലീഡർമാർക്ക് സ്കാർഫ് അണിയിച്ചുകൊണ്ടായിരുന്നു ഉദ്ഘാടന കർമ്മം നടന്നത്. ചടങ്ങിന് ജെ ആർ സി കൗൺസിലർമാരായ പി എൻ ബീന സ്വാഗതവും എസ് ജ്യോതി നന്ദിയും പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *