താനൂർ : തലമുറകൾക്ക് അക്ഷരമധുരമൂട്ടിയ കുഞ്ഞിമാളു അമ്മയെന്ന തങ്ക ടീച്ചറുടെ ജന്മശതാബ്ദി ശിഷ്യരും നാട്ടുകാരും ബന്ധുകളും ചേർന്ന് ആഘോഷിച്ചു. മലയാള സർവകലാ ശാലാ മുൻ വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. 1948 മുതൽ പുത്തൻതെരു എഎൽപി സ്കൂളിൽ മൂന്നരപതിറ്റാണ്ട് തലമുറകൾക്ക് അക്ഷര വെളിച്ചം നൽകിയ അധ്യാപികയാണിവർ.വിദ്യാർഥികൾക്ക് സ്വന്തം മക്കളെപ്പോലെ സ്നേഹം നൽകി പാട്ടിലൂടെ, കഥകളിലൂടെ അറിവ് പകർന്ന് ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം അക്കാലത്ത് നടപ്പാക്കി മാതൃക കാണിച്ച ടീച്ചറുടെ നൂറുകണക്കിന് ശിഷ്യർ നേരിൽകണ്ട് ആശംസകൾ നേരാനെത്തി.

ഒഴൂർ കൈരളി ചാരിറ്റബിൾ ട്രസ്റ്റിനും ഒഴൂർ ഫ്രൻഡ്സ് ക്ലബ് ഗ്രന്ഥാലയത്തിനും ശതാബ്ദി ആഘോഷ ദിനത്തിൽ ടീച്ചർ നൽകിയ ധനസഹായം കൈമാറി. കെ.ടി. ശ്രീകലയുടെ സ്വാഗതഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ മലബാർ ദേവസ്വംബോർഡംഗം ഒ.കെ. ബേബി ശങ്കർ, ഗുരുവായൂരപ്പൻ കോളേജ് റിട്ട. പ്രിൻസിപ്പൽ സുമതി ഹരിദാസ്, യു. തിലകൻ, ശശികുമാർ ചൂണ്ടയിൽ, ശോഭന ബാലകൃഷ്ണൻ തുടങ്ങിയവരും രാഷ്ട്രീയ, സാമൂഹികരംഗത്തെ പ്രഗല്‌ഭരും സംസാരിച്ചു. ശിഷ്യരും ബന്ധുക്കളും നാട്ടുകാരും ചേർന്ന ഒരു അപൂർവസ്നേഹസംഗമമായി ജന്മ ദിനാ ഘോഷം മാറി.

Related Post

Leave a Reply

Your email address will not be published. Required fields are marked *