Breaking
Sun. Aug 16th, 2026

വായനശാലയുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി

കടവനാട്:  കൈരളി   കലാസമിതി & ഗ്രന്ഥാലയം കടവനാട് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. തിരുവോണ ദിനത്തിൽ നടന്ന പരിപാടിയിൽ സംസ്ഥാന ലൈബ്രറി കൌൺസിൽ അംഗം വാസുദേവൻ നമ്പൂതിരിയും താലൂക്ക് ലൈബ്രറി കൌൺസിൽ പ്രസിഡൻറ് കെ. ഗോപിദാസും പങ്കെടുത്തു. രാവിലെ പൂക്കള മത്സരത്തോടുകൂടി തുടങ്ങിയ ഓണാഘോഷ പരിപാടികൾ സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധി പേരുടെ കലാപരിപാടികളും വിവിധ മത്സര പരിപാടികൾക്കും ശേഷം വടം വലി മത്സരത്തോടെ സമാപിച്ചു. ഓണാഘോഷ പരിപാടിയിലെ വിജയികൾക്ക് ശ്രീ. വാസുദേവൻ നമ്പൂതിരി സമ്മാനങ്ങൾ വിതരണം ചെയ്തു .

Related Post

Leave a Reply

Your email address will not be published. Required fields are marked *