Breaking
Tue. Aug 18th, 2026

ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ജന്മശതാബ്ദി പരിപാടികൾക്ക് ശനിയാഴ്ച എടപ്പാളിൽ തുടക്കമാകും

എടപ്പാള്‍: ചിത്രകലയുടെ കുലപതി ആർട്ടിസ്റ്റ് നമ്പൂതിരിയുടെ നൂറാം ജന്മദിനമായ സെപ്റ്റംബര്‍ 13-ന് ജന്മശതാബ്ദി പരിപാടികൾക്ക് തുടക്കം കുറിക്കും.എടപ്പാള്‍ നടുവട്ടം കരുവാട്ടുമനയില്‍ “എത്രയും ചിത്രം ചിത്രം” എന്ന പേരില്‍ സംഘടിപ്പിക്കുന്ന ചടങ്ങ് ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റും കേരള ലളിതകലാ അക്കാദമിയും സംയുക്തമായാണ് ഒരുക്കുന്നത്. പുഷ്പാര്‍ച്ചന, കേളി, സംഗീതാര്‍ച്ചന തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ദിനത്തില്‍ അരങ്ങേറുക.കലാ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം ചടങ്ങിന് പ്രത്യേക ഭംഗി പകരും. ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 15-ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നമ്പൂതിരിയുടെ ചിത്രങ്ങള്‍ ഏറ്റുവാങ്ങും.തുടര്‍ന്ന് കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ചിത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കും. ദേശീയതലത്തില്‍ മികച്ച രേഖാചിത്രകാരന് നല്‍കുന്ന ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ് പുരസ്‌കാരവും,നമ്പൂതിരി ചിത്രങ്ങളുടെ പ്രദര്‍ശനവും പിന്നീട് തിരുവനന്തപുരത്ത് നടക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *