താനൂർ : സിപിഎം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഓർമ്മദിനം താനൂരിൽ വിവിധ കേന്ദ്രങ്ങളിൽ ആചരിച്ചു. താനാളൂരിൽ ജില്ലാ കമ്മിറ്റിയംഗം വി.പി. സഖറിയ ഉദ്ഘാടനം ചെയ്തു. മുനീർ നെച്ചിയേങ്ങൽ അധ്യക്ഷനായി.താനൂരിൽ ജില്ലാ കമ്മിറ്റിയംഗം കൂട്ടായി ബഷീർ ഉദ്ഘാടനം ചെയ്തു. കെ. വിവേകാനന്ദൻ അധ്യക്ഷനായി. ഒഴൂരിൽ വളാഞ്ചേരി ഏരിയാ സെക്രട്ടറി വി.കെ. രാജീവ് ഉദ്ഘാടനം ചെയ്തു. കെ.പി. രാധ അധ്യക്ഷയായി.നന്നമ്പ്രയിൽ തിരൂരങ്ങാടി ഏരിയാ കമ്മിറ്റിയംഗം മത്തായി യോഹന്നാൻ ഉദ്ഘാടനം ചെയ്തു.
കെ. ഗോപാലൻ അധ്യക്ഷനായി. വൈലത്തൂരിൽ എൻജിഒ യൂണിയൻ മുൻ ജില്ലാ പ്രസിഡൻറ് പി.എം. ഋഷികേശ് ഉദ്ഘാടനം ചെയ്തു. എ.പി. ശൈഖ് മൊയ്തീൻ അധ്യക്ഷനായി. നിറമരുതൂർ കോരങ്ങത്ത് വള്ളിക്കുന്ന് ഏരിയാ സെക്രട്ടറി ഇ.എൻ. നരേന്ദ്രദേവ് ഉദ്ഘാടനം ചെയ്തു. സി. മോഹനൻ അധ്യക്ഷനായി. ചെറിയ മുണ്ടത്ത് വള്ളിക്കുന്ന് ഏരിയാ കമ്മിറ്റിയംഗം പി. വിനീഷ് ഉദ്ഘാടനം ചെയ്തു. സി. അബ്ദുൽ സലാം അധ്യക്ഷനായി.
തിരൂർ : തിരൂരിൽ സീതാറാം യെച്ചൂരി അനുസ്മരണയോഗം നടത്തി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി. രമേശൻ ഉദ്ഘാടനം ചെയ്തു. എം. ആസാദ് അധ്യക്ഷനായി. ടി. ബാലകൃഷ്ണൻ, എം. മിർഷാദ്, കെ. യൂസഫ് എന്നിവർ സംസാരിച്ചു. കൽപ്പകഞ്ചേരിയിൽ നടന്ന പൊതുയോഗം സിപിഎം തിരൂർ ഏരിയാ സെക്രട്ടറി ടി. ഷാജി ഉദ്ഘാടനം ചെയ്തു.സൈതുട്ടി അധ്യക്ഷനായി. നാസർ കൊളായി, സുനിൽ എന്നിവർ സംസാരിച്ചു. തലക്കാട് പാറശ്ശേരിയിൽ നടന്ന പൊതുയോഗം തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. യു. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു.
കെ. ബാബു അധ്യക്ഷനായി. പി. മുനീർ, കെ. രാഗേഷ്, എൻ. സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു.വെട്ടം പരിയാപുരത്ത് സി.കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. സി.പി. റസാക്ക് അധ്യക്ഷനായി. കൊടക്കാട് ബഷീർ, എം.ഇ. വൃന്ദ, എൻ.എസ്. ബാബു, പി.വി. രാജു എന്നിവർ പ്രസംഗിച്ചു. വളവന്നൂരിൽ അനുസ്മരണവും പഠനക്ലാസും നടത്തി. പി. സതീശൻ ഉദ്ഘാടനം ചെയ്തു. ശ്രീനിവാസൻ വാരിയത്ത് അധ്യക്ഷനായി. പി.സി. കബീർ ബാബു, വി. പ്രേംകുമാർ, അമീർ ഇളയോടത്ത് എന്നിവർ പ്രസംഗിച്ചു.
പുറത്തൂർ : സിപിഎം കാവിലക്കാട് അങ്ങാടിയിൽ സീതാറാം യെച്ചൂരി അനുസ്മരണായോഗം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ഇ. അഫ്സൽ ഉദ്‌ഘാടനം ചെയ്തു. എ.പി. സുദേവൻ അധ്യക്ഷത വഹിച്ചു. കെ.വി.എം. ഹനീഫ, കെ.ടി. പ്രശാന്ത്, സി.ഒ. ശ്രീനിവാസൻ, സി.ഒ. ബാബുരാജ്, പി.പി. സദാനന്ദൻ, കെ. ജനാർദനൻ എന്നിവർ സംസാരിച്ചു.
കുറ്റിപ്പുറം : സിപിഎം നടുവട്ടം ലോക്കൽ കമ്മിറ്റി സീതാറാം യെച്ചൂരി അനുസ്മരണം നടത്തി. കെ.വി. പ്രസാദ് ഉദ്ഘാടനം ചെയ്തു. വി.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. എ. സജീഷ്, വി.പി. ഉണ്ണികൃഷ്ണൻ, കെ.ടി. ബുഷ്റ, പി.പി. ഹംസ, വി.കെ. സുനിൽകുമാർ, കെ.പി. വിനോദ്, എം. കോമളം തുടങ്ങിയവർ പ്രസംഗിച്ചു.