താനൂർ : കാട്ടിലങ്ങാടി ഫ്രൻഡ്സ് ലൈബ്രറി ഗ്രന്ഥശാല ദിനാചരണത്തിൽ ഗ്രന്ഥശാല രക്ഷാധികാരിയും മുതിർന്ന അധ്യാപകനുമായിരുന്ന എളമകൃഷ്ണൻകുട്ടി അനുസ്മരണം നടന്നു. മുതിർന്ന അധ്യാപകരെയും ഗ്രന്ഥശാല പ്രവർത്തകരെയും ഗ്രന്ഥാലയം ഭാരവാഹികൾ വീടുകളിലെത്തി ആദരിച്ചു.ദേവിദാസ് കിഴക്കേവീട്ടിൽ, വിജയൻനാഗേരി, ഇ. ദിനേശൻ, കെ.എസ്. അഭിലാഷ്, പി. മനോജ് കുമാർ, കെ.വി. അജേഷ് എന്നിവർ നേതൃത്വംനൽകി.