Breaking
Sun. Aug 16th, 2026

എടപ്പാൾ മിനി സിവിൽ സ്റ്റേഷൻ വെറും സ്വപ്നമായേക്കും

എടപ്പാൾ : സർക്കാരിന്റെ കനിവ്‌ ലഭിക്കാത്തതിനാൽ എടപ്പാളിന്റെ സ്വപ്നപദ്ധതിയായ മിനി സിവിൽ സ്റ്റേഷൻ സ്വപ്നമാകുന്നു. ബജറ്റിൽ പത്തു കോടി രൂപ വകയിരുത്തി മൂന്നു വർഷമായിട്ടും പ്രാഥമിക നടപടികളിൽ തട്ടിത്തടഞ്ഞുകിടക്കുകയാണ് ഈ വികസനസ്വപ്നം.എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലും എടപ്പാൾ ടൗണിൽ പലയിടത്തുമായി വാടക ക്കെട്ടിട ങ്ങളിലും മറ്റുമായി പ്രവർത്തിക്കുന്ന 15-ഓളം സ്ഥാപനങ്ങൾ ഒരേ കുടക്കീഴിലാക്കുകയെന്ന ലക്ഷ്യത്തോടെ കെ.ടി. ജലീൽ എംഎൽഎ മുൻകൈയെടുത്ത്‌ ആരംഭിച്ച പദ്ധതിയാണ് രണ്ടു വകുപ്പുകൾ തമ്മിലുള്ള ഉടക്കുമൂലം തടസ്സപ്പെട്ടുകിടക്കുന്നത്.

കെട്ടിടം നിർമിക്കാനുള്ള സ്ഥലം ഗ്രാമവികസന വകുപ്പ് റവന്യൂവകുപ്പിന് കൈമാറാത്തതാണ് നടപടി ഇഴയാൻ കാരണം. കെട്ടിടം പണിയാനായി ബ്ലോക്ക് പഞ്ചായത്ത് തീരുമാനമെടുത്ത് അതിനാവശ്യമായ രേഖകളും ഭൂമി കൈമാറാനാവശ്യമായ രേഖകളുമെല്ലാം ഒരു വർഷം മുൻപുതന്നെ ഗ്രാമവികസന വകുപ്പിന് കൈമാറിയിരുന്നു. ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ച് ഭൂമി കണ്ട് ബോധ്യപ്പെടുകയും ചെയ്തു. പഴയ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം പൊളിച്ച് ആ സ്ഥലം കൂടി ചേർത്ത് 40 സെന്റ് സ്ഥലമാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്. എസ്റ്റിമേറ്റും പ്ലാനുമുണ്ടാക്കാനുള്ള ആർക്കിടെക്‌നിക്കുമാരും സ്ഥലത്തെത്തി പരിശോധിച്ചു പോയി. പിന്നീടൊന്നും നടന്നില്ല.

നടന്നാൽ ജനങ്ങൾക്ക് ഏറെ ആശ്വാസകരമായ പദ്ധതി:ഒട്ടേറെ ഓഫീസുകൾ ഒരേ കേന്ദ്രത്തിലാകുന്നതോടെ ജനങ്ങൾക്കുണ്ടാകുന്ന സൗകര്യം ഏറെയാണ്. വൈദ്യുതി ഓഫീസ്, എക്‌സൈസ് ഓഫീസ്, എഇഒ ഓഫീസ്, കൃഷിഭവൻ, പട്ടികജാതി ഓഫീസ്, ഗ്രാമീണ ന്യായാലയം, ഐസിഡിഎസ് തുടങ്ങി ഒട്ടനവധി ഓഫീസുകളിലേക്കുള്ള ജനങ്ങൾക്ക് ഒരു സ്ഥലത്തെത്തി യാൽ എല്ലാ കാര്യങ്ങളും നടത്താനാകും. പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ അധീനത യിലുള്ള സ്ഥലത്ത് 25000-ത്തോളം ചതുരശ്ര അടിയിലുള്ള കെട്ടിടമാണ് ഇതിനായി പണിയേണ്ടത്. പഴയ കെട്ടിടം പൊളിക്കാനുള്ള പ്രൊപ്പോസൽ സമർപ്പിക്കുകയും ചില ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും ചെയ്തതു മാത്രമാണ് നടന്നത്. പഴയ കെട്ടിടം പൊളിക്കാൻ കരാർ കൊടുത്ത് സ്ഥലമൊരുക്കി പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി കരാർ നൽകി വേണം പദ്ധതി യാഥാർത്ഥ്യ മാകാൻ.

Related Post

Leave a Reply

Your email address will not be published. Required fields are marked *