ചങ്ങരംകുളം:കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി നവരാത്രി ആഘോഷ വേദിയില്‍നങ്ങ്യാർകൂത്ത്. ശ്രീ മൂക്കുതല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് കലാമണ്ഡലം സംഗീത നങ്ങ്യാർകൂത്ത് അവതരിപ്പിച്ചത്.ഇരുപതാം നൂറ്റാണ്ടിൻറെ രണ്ടാം പകുതിയോടു കൂടി യാണ് ജാതിമതഭേദമന്യേ ഈ കലാരൂപം അവതരിപ്പിക്കാൻ ആരംഭിച്ചത്.കൂടിയാട്ടത്തിന്റെ ഒരു ഭാഗമായും കൂടിയാട്ടത്തിൽ നിന്നും വേറിട്ട ക്ഷേത്രങ്ങളിൽ മാത്രം ഏകാങ്ക അഭിനയ ശൈലി ആയിട്ടും ആണ് നങ്ങ്യാർകൂത്ത് അവതരിപ്പിക്കുന്നത്.സ്ത്രീകളാണ് ഇതിൽ വേഷമിടുന്നതും അവതരിപ്പിക്കുന്നതും ”നങ്ങ്യാർകൂത്തിൽ ശ്രീകൃഷ്ണചരിതം ആണ് കൂടുതലായി ഉപയോഗിച്ചു വരുന്നത്.അംഗികം,വാചികം,സാത്വികം,ആഹാര്യം,എന്നീ നാല് വിധം അഭിനയങ്ങളാണ് നൃത്ത വാദ്യത്തോട് കൂടിഅവതരിപ്പിക്കുന്നത്.നങ്ങിയാർകൂത്ത് അവതരിപ്പിക്കുന്നവരുടെ ഉടയാടയിലെ ചുവന്ന പട്ട്,ചെത്തിപ്പൂവ്.,മുടിയിലെ നാഗഫണം എന്നിവയെല്ലാം
കേരളീയ ഭഗവതി സങ്കൽപ്പത്തോടെ ചേർന്നുനിൽക്കുന്നതാണ്.അനുഷ്ഠാനകലയായിട്ടാണ് നങ്ങ്യാർകൂത്ത് അവതരിപ്പിക്കുന്നത്.നങ്ങ്യാർകൂത്ത് അവതരിക്കുന്നതിനായി ഒപ്പം ‘മിഴാവ് ഇടയ്ക്ക് എന്നിവയും ഇടയ്ക്കിടയ്ക്ക് ശ്ലോകവും അവതരിപ്പിക്കുന്നു.സരസ്വതി മണ്ഡപത്തിൽ വച്ച് നടത്തിയ നങ്ങ്യാർകുത്തിൽ കലാമണ്ഡലം രതീഷ് ഭാസ്,കലാമണ്ഡലം കൃഷ്ണദാസ്,എന്നിവർ മിഴാവുമായും കലാനിലയം രാജൻ കലാമണ്ഡലം നില എന്നിവർ ഇടക്കയും പക മേളക്കാരായി. ഈ ഗ്രൂപ്പ് നൃത്ത അഭിനയ രൂപം ക്ഷേത്ര കലകൾ ആയിട്ടാണ് ചെയ്തു വരുന്നത്.ഇവിടെ 30 വർഷം മുൻപാണ് നങ്ങ്യാർകൂത്ത് ഇതിനു മുൻപ് അരങ്ങേറിയത്.പരിപാടി കാണുന്നതിനായി നിരവധി പേരാണ് ക്ഷേത്ര മണ്ഡപത്തിൽ എത്തിയിരുന്നത്.കാണികൾക്ക് അഭിനയം മനസ്സിലാക്കുന്ന തിനും ആയി സ്ക്രീനിൽ എഴുതിയതും കാണാൻ എത്തിയവർക്ക് പ്രത്യേക അനുഭൂതിയായി.