വെളിയങ്കോട് :വെളിയങ്കോട് എംടിഎം കോളേജിൽ റീഡേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി നടത്തി വരുന്ന പ്രതിമാസ പുസ്തകാസ്വാദന മത്സരത്തിലെ വിജയിയായി ബിബിഎ ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിനി കെ എ അരുന്ധതി അർഹയായി.ശശി ദേശ് പാണ്ഡേയുടെ ദി ലോങ്ങ് സൈലൻസ് എന്ന ഇംഗ്ളീഷ് പുസ്തകത്തിന്റെ ആസ്വാദനമാണ് സമ്മാനത്തിനര്ഹമായത്. പൊന്നാനി പള്ളപ്രം കെ കെ അരവിന്ദൻ കെകെ ശ്രീലത എന്നിവരുടെ മകളാണ് “യുവ ജനതയുടെ പുതിയ കാലത്തിന്റെ വായനയിൽ പ്രതീക്ഷ ഉണ്ട് എന്നും വായന മരിക്കുന്നു എന്ന വാദങ്ങളെ പുതിയ തലമുറ തള്ളിക്കളയുകയും അവരുടെ വായന ആഗോള തലത്തിലേക്ക് ഉയർത്തി മുന്നേറുകമാണെന്നും” റീഡേഴ്സ് ക്ലബ്ബ് ചീഫ് കോർഡിനേറ്റർ ഫൈസൽ ബാവ അഭിപ്രായപ്പെട്ടു.