എടപ്പാൾ : പേരിന് വലിയ ടൗണൊക്കെയാണ്. സദാസമയവും കേരളത്തിലെവിടെപ്പോകണ മെങ്കിലും ബസുകിട്ടുന്ന ഇടം. സംസ്ഥാന പാതയിലൂടെ കാസർകോട് മുതൽ തിരുവനന്തപുരം വരെ എവിടെ പോകണമെങ്കിലും വാഹനങ്ങൾ ലഭിക്കുന്ന ഒരു ടൗണെന്ന ഒറ്റകാരണം കൊണ്ടു മാത്രം വളർന്നതാണ് എടപ്പാൾ. അതല്ലാതെ വലിയ വ്യവസായ സ്ഥാപനങ്ങളോ സർക്കാർ സ്ഥാപനങ്ങളോ ഒന്നും ഇവിടെയില്ല.എന്നാൽ, ഇവിടെ ജനങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള കാര്യ മാണ് ബസ് കാത്തുനിൽക്കാൻ സൗകര്യപ്രദമായ ഒരു കാത്തിരിപ്പു കേന്ദ്രമെന്നത്.തീപ്പെട്ടിക്കൂടു പോലെ ചില റോഡുകളിൽ പണിത പേരിനുള്ള ചില കാത്തിരിപ്പു കേന്ദ്രങ്ങളല്ലാതെ ഒന്നും ഇപ്പോഴും ഈ ടൗണിലില്ലെന്നതാണ് വസ്തുത.

ചെറിയ പട്ടണങ്ങളിൽ പോലും വൈഫൈ സൗകര്യ മടക്കമുള്ള കാത്തിരിപ്പു കേന്ദ്രങ്ങൾ ഉണ്ടായിരിക്കെയാണ് പ്രതിദിനം ആയിരക്കണക്കിനാളുകൾ നാടിന്റെ നാനാ ദിക്കിലേക്കും യാത്ര ചെയ്യാനെത്തുന്ന ടൗണിലെ ഈ അവസ്ഥ. റോഡരികിലുള്ള നടപ്പാതകളാണ് യാത്ര ക്കാരുടെ ആശ്രയം. മഴയാണെങ്കിൽ മഴ, വെയിലാണെങ്കിൽ വെയിൽ. തൃശ്ശൂർ റോഡിൽ ഉച്ചയ്ക്കു ശേഷം ഒരു തരി തണലില്ലാത്ത അവസ്ഥയാണ്. പടിഞ്ഞാറൻ സൂര്യന്റെ കത്തുന്ന ചൂട് മുഖത്തടിച്ച് അവിടെ ഒരു നിമിഷം പോലും നിൽക്കാനാവില്ല.വൈദ്യുതിത്തൂണിന്റെയും ചില ബോർഡുകളുടെയും കടവരാന്തയിലെ ഷീറ്റിന്റെയും അരികുപറ്റിയാണ് കുട്ടികളടക്കമുള്ളവർ ബസ് കാത്തുനിൽക്കുന്നത്.

പൊന്നാനി റോഡിൽ കാത്തിരിപ്പു കേന്ദ്രം പണിതത് ഒരു വീടിന്റെ മതിലിനോടു ചേർന്നായ തിനാൽ വീട്ടുടമ കോടതിയിൽ പോയി അത് പൊളിപ്പിച്ചു. ഇപ്പോൾ ഇവിടെ അതില്ല. പട്ടാമ്പി റോഡിലും കാത്തിരിപ്പു കേന്ദ്രമില്ല.കോഴിക്കോട് റോഡിൽ സ്വകാര്യബസുകൾ കാത്തുനിൽ ക്കാൻ നാലടി നീളവും രണ്ടടി വീതിയുമുള്ള ഒരു തീപ്പെട്ടിക്കൂട് കേന്ദ്രമുണ്ട്. കെഎസ്ആർടിസി ക്കായി കുറച്ചപ്പുറത്ത് അതിനെക്കാൾ കുറച്ച് വലുപ്പത്തിലുള്ള ഒരെണ്ണവും. നാലോ അഞ്ചോ ആൾക്കൊക്കെയാണ് നിൽക്കാനാകുക. അതും മഴപെയ്യുമ്പോൾ കാര്യമില്ല.

എല്ലാം സുന്ദരമാകണം…:ടൗൺ സൗന്ദര്യവത്കരണത്തിന് പദ്ധതി തയ്യാറാക്കുമ്പോൾ ഇതെല്ലാം പരിഗണിക്കണം. നടപ്പാത പൂട്ടുകട്ട വിരിച്ച് കൈവരി സ്ഥാപിക്കുമ്പോൾ അത് വ്യാപാരികളുടെ സൗകര്യത്തിന് സ്ലാബ് താഴ്ത്താനും കൈവരി മുറിക്കാനും അനുവദിക്കരുത്.പാർക്കിങ്ങിന് പ്രത്യേക സൗകര്യങ്ങളൊരുക്കണം. അണ്ണക്കമ്പാട് മുതൽ തൃശ്ശൂർ റോഡിൽ കണ്ണഞ്ചിറ വരെയുള്ള ഭാഗങ്ങളിലെ നടപ്പാതകൾ കാടു കെട്ടാതെ സംരക്ഷിക്കാനുള്ള നടപടിയും വേണം.ഇപ്പോളുള്ള ഭാഗങ്ങളിൽ പലയിടത്തും ഇതാണവസ്ഥ.മേൽപ്പാലം വന്നതോടെ തൃശ്ശൂർ, കുറ്റിപ്പുറം റോഡു കളിൽ നടപ്പാതയില്ലാതായ അവസ്ഥയ്ക്ക് പരിഹാരം കാണണം.

ഉള്ള സ്ഥലത്തെ റോഡുകൾ നന്നാക്കുകയും ചെറുതായെങ്കിലും കൈവരി കെട്ടി ജനങ്ങളുടെ സുരക്ഷയൊരുക്കുംവിധം നടക്കാനുള്ള സൗകര്യമൊരുക്കണം. പറ്റാവുന്നിടങ്ങളിൽപാലത്തിനടി യിലൂടെയാണെങ്കിലും അതു ചെയ്യാം. അതോടൊപ്പം വെള്ളം റോഡിലൂടെ കുത്തിയൊലിക്കാ തിരിക്കാനുള്ള മുൻകരുതലുമൊരുക്കണം.പട്ടാമ്പി റോഡിൽ പലയിടത്തും വെറുതെ കിടക്കുന്ന സ്ഥലം ഉപകാരപ്രദമാക്കണം. ശേഷിക്കുന്ന മരങ്ങൾ തറകെട്ടി മനോഹരമാക്കണം. മനോഹര മായ തറകെട്ടിയാൽ വൈകുന്നേരങ്ങളിൽ ജനങ്ങൾക്ക് കൂടിയിരുന്ന് സംസാരിച്ച് പഴയ കൂട്ടായ്മ കൾ വീണ്ടെടുക്കാനും അതു വഴിവെക്കും. വ്യാപാരികൾക്ക് തടസ്സമുണ്ടാകുന്നതൊഴിവാക്കാൻ മരങ്ങൾ മുറിക്കുന്നതിനു പകരം മരത്തിന് ഭീഷണിയാവാത്തവിധം ചില്ലകൾ മുറിച്ചു നൽകണം.

സംഘടനകളുടെ സഹായം തേടാം:നവീകരിച്ച ടൗണിലെ ഓരോ ഭാഗവും റീച്ചുകളാക്കി അവയുടെ സംരക്ഷണം വിവിധ സംഘടനകൾക്ക് നൽകാനുമാവും. റോട്ടറി, ജേസീസ്, ലയൺസ് തുടങ്ങി നല്ലനിലയിൽ പ്രവർത്തിക്കുന്ന നിരവധി സംഘടനകൾ എടപ്പാളിലുണ്ട്. ഇവർക്ക് ചുമതല കൈമാറിയാൽ ആ പ്രദേശത്തിന്റെ പരിചരണം അവർ ഏറ്റെടുക്കാനും സാധ്യതയുണ്ട്. ജനപ്രതിനിധികളും പോലീസും പൗരപ്രമുഖരും ഇത്തരം സംഘടനകളും പരിസ്ഥിതി പ്രേമി കളുമെല്ലാം ഒരുമിച്ചിരുന്ന് നല്ലൊരു പ്രൊപ്പോസൽ തയ്യാറാക്കുകയും അധികാരികൾ ഒറ്റക്കെട്ടായി അതിനാവശ്യമായ ഫണ്ടനുവദിച്ച് നിർമാണം നടത്തുകയും ചെയ്താൽ അധികം വൈകാതെ തന്നെ ഈ ടൗണിന് പുതിയ മുഖവും ഭാവവും നൽകാനാവും.

Related Post

Leave a Reply

Your email address will not be published. Required fields are marked *