എടപ്പാൾ : സംസ്ഥാന സ്കൂൾ ഗെയിംസിൽ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ നേടി എടപ്പാൾ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ മേഘ പി എം. കണ്ണൂരിൽ വച്ച് നടന്ന ചാമ്പ്യൻഷിപ്പിൻ രണ്ടാം സ്ഥാനം നേടിയാണ് എടപ്പാൾ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് ചരിത്ര നേട്ടം സമ്മാനിച്ചത്. ചങ്ങരംകുളം ആലംകോട് പുലാക്കാട്ട് വളപ്പിൽ മണികണ്ഠൻ പ്രിയ ദമ്പതിമാരുടെ മകളാണ്.