എരമംഗലം : തെരുവുനായ്‌ക്കളുടെ ശല്യത്താൽ തെരുവിലേക്ക് ഇറങ്ങാനാവാത്ത സ്ഥിതി യിലാണ് നാട്ടുകാർ. വെളിയങ്കോട് ഗ്രാമത്തിൽ തിങ്കളാഴ്ച രാവിലെ മദ്രസയിലേക്ക് പോവുക യായിരുന്ന വിദ്യാർഥികൾക്കുനേരേ തെരുവുനായയുടെ ആക്രമണം. വിദ്യാർഥികളായ വെളിയങ്കോട് ഗ്രാമം സ്വദേശി അറക്കൽ അണ്ടിപാട്ടിൽ ഇഖ്ബാലിന്റെ മകൻ മുഹമ്മദ് ഇസാൻ (അഞ്ച്), പൂക്കയിൽ ഹക്കീമിന്റെ മകൾ ആയിഷ ജെന്ന (ഏഴ്), ഷാഫിയുടെ മകൻ മബ്‌റൂഖ് (14) എന്നിവർക്കാണ് പരിക്കേറ്റത്. ഇഖ്ബാലിന്റെ മകൻ മുഹമ്മദ് ഇസാന്റെ കൈ നായ കടിച്ചു വലിച്ചതിനാൽ ആഴത്തിലുള്ള മുറിവുണ്ട്. ഗ്രാമം ബദ്‌രിയ്യ മദ്രസ വിദ്യാർഥിയായ ഇസാൻ ഉമ്മയുടെകൂടെ മദ്രസയിൽ പോകുന്നതിനിടെ ഇതേമദ്രസയിലേക്ക് പോകുന്ന മറ്റുകുട്ടികളുടെ കൂട്ടത്തിലേക്ക് ഇസാനെ പറഞ്ഞുവിടുമ്പോഴാ യിരുന്നു കൂട്ടമായെത്തിയ തെരുവുനായ്‌ക്കളിൽ ഒന്ന് വിദ്യാർഥികളെ ആക്രമിച്ചത്.
മൂവരെയും ഇമ്പിച്ചിബാവ സ്മാരക പൊന്നാനി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയ ശേഷം ഡോക്ടറുടെ നിർദേശത്തോടെ വിട്ടയച്ചു. വെളിയങ്കോട്, മാറഞ്ചേരി, പെരുമ്പടപ്പ് പഞ്ചാ യത്തു കളിൽ തെരുവുനായശല്യം രൂക്ഷമാണ്. വെളിയങ്കോട് ഗ്രാമത്തിനുപുറമേ കോതമുക്ക്, പെരു മുടിശ്ശേരി, പഴഞ്ഞി, പനമ്പാട്, പുറങ്ങ്, വടമുക്ക്, താമലശ്ശേരി, എരമംഗലം, നരണിപ്പുഴ, താഴത്തേൽപ്പടി, കളത്തിൽപ്പടി, വന്നേരി, കോടത്തൂർ, അയിരൂർ തുടങ്ങിയ സ്ഥലങ്ങളിൽ തെരുവു നായ്‌ക്കളുടെ ശല്യം വ്യാപകമാണ്.രാത്രിയിൽ പലയിടങ്ങളിലും വാഹനങ്ങൾക്കുനേരേ കൂട്ടമായി കുരച്ചെത്തുന്നു. ബൈക്ക് യാത്രക്കാർ ഭീതിയോടെയാണ് ഈ വഴികളിലൂടെ പോകു ന്നത്.
അയിരൂർ സ്വദേശി അറമുഖൻ സോനേരെ സ്കൂളിൽനിന്ന് വിനോദയാത്ര യ്ക്കുപോകുന്ന മകളെ മൂക്കുതല സ്കൂളിൽ വിട്ടുകൊടുക്കാനായി ശനിയാഴ്ച പുലർച്ചെ പോകുന്നതിനിടെ നരണിപ്പുഴ ഭാഗത്തുവെച്ച് തെരുവുനായ്‌ക്കൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ബൈക്കിൽ പോവുകയായിരുന്ന അച്ഛനും മകളും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അയിരൂർ സ്കൂളിൽനിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർഥികൾക്കുനേരേയും തെരുവുനായയുടെ ആക്രമണ ശ്രമം ഉണ്ടായി. തിങ്കളാഴ്ച വൈീട്ട് ഗ്രാമം ആനപ്പടി പാലത്തിനടുത്തുവെച്ചും അമ്മയോടൊപ്പം വരികയായിരുന്ന പ്രൈമറി വിദ്യാർഥിനിക്ക് നേരേയും തെരുവുനായയുടെ ആക്രമണമുണ്ടായി. അമ്മയുടെ ഇടപെടലിൽ വലിയപരിക്കില്ലാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. തെരുവുനായ ആക്രമണ ത്തിനെതിരേ തദ്ദേശഭരണ സ്ഥാപനങ്ങൾ ഒരുനടപടിയും സ്വീകരിക്കുന്നില്ലെന്ന പരാതി വ്യാപകമായിരിക്കുകയാണ്.