Breaking
Sun. Aug 16th, 2026

മരം വീണ് പൊട്ടിയ വൈദ്യുതിത്തൂൺ കാറിനു മുകളിൽ വീണു

തിരുനാവായ : മരം കടപുകി വൈദ്യുതിത്തൂണിൽ വീണു. കുറുമ്പത്തൂർ ബാവപ്പടി റോഡിൽ കാളപ്പറമ്പിനു സമീപത്തെ സ്വകാര്യവ്യക്തിയുടെ പ്ലാവാണ് കടപുഴകി വൈദ്യുതിത്തൂണിൽ വീണത്‌. വൈദ്യുതിത്തൂൺ പൊട്ടി ബാവപ്പടി ഭാഗത്തേക്കു പോകുകയായിരുന്ന കാറിനു മുകളിലും പതിച്ചു. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. കാറിന്റെ മുകൾഭാഗം പൂർണമായും തകർന്നു. യാത്രികർ രക്ഷപ്പെട്ടു. ആ സമയം റോഡിൽ വാഹനങ്ങൾ കുറവായ തിനാലും കാൽനടക്കാരില്ലാത്തതിനാലും വലിയ അപകടമാണ് ഒഴിവായത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *