Breaking
Thu. Oct 1st, 2026

വ്യാപാരി വ്യവസായി സമിതിമാർച്ചും ധർണയും

എടപ്പാൾ : അനിയന്ത്രിതമായ വഴിയോരക്കച്ചവടം നിരോധിക്കുക എന്ന ആവശ്യമുന്നയിച്ച് വ്യാപാരി വ്യവസായി സമിതി വട്ടംകുളം, കാലടി, ആലങ്കോട് പഞ്ചായത്തുകളിൽ മാർച്ചും ധർണയും നടത്തി. വട്ടംകുളം പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് സമിതി എടപ്പാൾ ഏരിയാ സെക്രട്ടറി എൻ. അനീഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗങ്ങളായ എ.പി. അബ്ദുല്ലക്കുട്ടി, എം.എ. നവാബ്, ബാലകൃഷ്ണൻ, ഗോപി എന്നിവർ നേതൃത്വം നൽകി. ധർണ ആലങ്കോട് പഞ്ചായത്തിൽ എടപ്പാൾ ഏരിയാ പ്രസിഡന്റ് എം.കെ. ഹമീദ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗങ്ങളായ പി. ഫൈസൽ, സി. റഊഫ്, കെ. ജമാൽ, എം. ദാസൻ, രതീഷ് എന്നിവർ നേതൃത്വം നൽകി. കാലടി പഞ്ചായത്ത് ഓഫീസിനു മുന്നിൽ എടപ്പാൾ ഏരിയാ ട്രഷറർ മുഫാഹിദ് കുഴിമന ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ. സുബൈർ, പി. മോഹനൻ, എം. ജയരാജൻ, സി. വൽസൻ, ഉബൈദ് എന്നിവർ നേതൃത്വം നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *