Breaking
Sun. Aug 16th, 2026

വള്ളത്തോൾ സ്മാരക സാഹിത്യോത്സവത്തിന് തിങ്കളാഴ്ച തുടക്കമാകും

എടപ്പാൾ : വള്ളത്തോൾ വിദ്യാപീഠം സംഘടിപ്പിക്കുന്ന സാഹിത്യോത്സവം 23 മുതൽ 16 വരെ സഭാ മണ്ഡപത്തിൽ നടക്കും. മഹാകവി വള്ളത്തോൾ ജയന്തിയോടും മഹാകവി അക്കിത്തം ജന്മദിനത്തോടും അനുബന്ധിച്ചാണ് ഈ വർഷത്തെ സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. ഒട്ടനവധി സെമിനാറുകൾ, പ്രഭാഷണങ്ങൾ, കവിതാകാലങ്ങൾ, പുസ്‌തകപ്രദർശനം, കലാപരിപാടികൾ, ചലച്ചിത്ര പ്രദർശനം, നൃത്തനൃത്യങ്ങൾ തുടങ്ങിയവയും പരിപാടിയുടെ ഭാഗമാകും.സാഹിത്യോത്സവത്തിന്റെ ഭാഗമായി പ്രശസ്ത എഴുത്തുകാരും കവികളും വിദ്യാർത്ഥികളും സാഹിത്യാനുരാഗികളും പങ്കെടുക്കും. പരിപാടികൾ വള്ളത്തോൾ ട്രസ്റ്റ്, ദൂരദർശൻ കേന്ദ്രം, കേരള സാഹിത്യ അക്കാദമി തുടങ്ങിയവയുടെ സഹ കരണത്തോടെയാണ് പരിപടി. മലയാള സാഹിത്യത്തിന്റെ മഹാകവിമാരെ അനുസ്മരിച്ച് സംഘടിപ്പിക്കുന്ന ഈ മഹോത്സവം എടപ്പാൾ മേഖലയിൽ വലിയ സാംസ്കാരിക ഉണർവ് സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

Related Post

Leave a Reply

Your email address will not be published. Required fields are marked *