പൊന്നാനി : ശബരിമലയിലെ സ്വർണം ചെമ്പാക്കി മാറ്റിയ നടപടിയിൽ പ്രതിഷേധിച്ച് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റി പ്രകടനം നടത്തി.സിബിഐ അന്വേഷണത്തിന് മടി കാണിക്കുകയും വിവാദത്തെപ്പറ്റി പ്രതികരിക്കാതിരിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.സമാപനയോഗം ഡിസിസി അംഗം കെ.പി. അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എൻ.പി. നബീൽ അധ്യക്ഷനായി. പുന്നക്കൽ സുരേഷ്, കെ. ജയപ്രകാശ്, ഉണ്ണികൃഷ്ണൻ പൊന്നാനി, എ. പവിത്ര കുമാർ, എം. അബ്ദുല്ലത്തീഫ്, പ്രദീപ് കാട്ടിലായിൽ, എം. രാമനാഥൻ, എം. അമ്മുക്കുട്ടി, സി. ജാഫർ തുടങ്ങിയവർ നേതൃത്വം നൽകി. പോത്തനൂർ മേഖലാ കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ചുള്ളിയിൽ ഉണ്ണി ഉദ്‌ഘാടനം ചെയ്തു. എം.വി. ഹംസ അധ്യക്ഷനായി. കരീം പോത്തനൂർ, എം.ടി. അറമുഖൻ, സി.പി. റാഷിദ്, വി.കെ. വിജയൻ, എം.വി. സൈനുദീൻ, കെ. ഉമേഷ് ഫൈസൽ നാലകത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

