Breaking
Sun. Aug 16th, 2026

അക്കിത്തവും വിമർശിക്കപ്പെട്ടു -ആത്മാരാമൻ

എടപ്പാൾ : ആദ്യകാലങ്ങളിൽ വിപ്ലവാത്മകമായ കവിതകളെഴുതിയപ്പോൾ വിപ്ലവകവി യന്നെറിയപ്പെട്ട അക്കിത്തത്തിന് പിൽക്കാലത്തുണ്ടായ നിലപാടു മാറ്റത്തെത്തുടർന്ന് വിമർശന ങ്ങളേൽക്കേണ്ടി വന്നിരുന്നതായി കവി ആത്മാരാമൻ പറഞ്ഞു. അക്കിത്തം ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വള്ളത്തോൾ വിദ്യാപീഠത്തിൽ നടക്കുന്ന സെമിനാറിന്റെ രണ്ടാംദിനത്തിൽ ‘അക്കിത്തം വിമർശിക്കപ്പെടുന്നു’ എന്ന വിഷയം അവതരിപ്പിക്കുക യായിരുന്നു അദ്ദേഹം.ആലങ്കോട് ലീലാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ജ്ഞാന ബുദ്ധന്റെ കണ്ണുനീരിന് സമാനമാണ് അക്കിത്തം കവിതയിലെ കണ്ണുനീരെന്നും കണ്ണുനീർ എല്ലാ വേദനകളെയും അകറ്റുന്ന ഔഷധമാണെന്ന് അക്കിത്തം കണ്ടെത്തിയിരുന്നുവെന്നും ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.‘അക്കിത്തം കവിതയിലെ അശ്രുപരിചര്യ’ എന്ന വിഷയം പദ്മദാസ് അവതരിപ്പിച്ചു. അനിൽ വള്ളത്തോൾ, കെ. ദിലീപ് കുമാർ, ചാത്തനാത്ത് അച്യുതനുണ്ണി, പി. ഐവി, നന്ദൻ എന്നിവർ പ്രസംഗിച്ചു.

‘വിശ്വമാനവികതയുടെ കവി’ എന്ന വിഷയത്തിൽ അജിത് കൊളാടിയും ‘അക്കിത്തവും ആധുനികതയും’ എന്ന വിഷയത്തിൽ ഡോ. ഉമർ തറമേലും, ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം:ഒരു കാവ്യാത്മക വായന, ‘കൃഷ്ണസങ്കൽപ്പം അക്കിത്തം’ എന്നീ വിഷയങ്ങൾ വി. ദേവി പ്രസാദ്, ഡോ. കെ. ശുഭ എന്നിവരും അവതരിപ്പിച്ചു.ഡോ. കെ.പി. മോഹനൻ, ഡോ. എം കൃഷ്ണൻ നമ്പൂതിരി, എന്നിവർ പ്രസംഗിച്ചു. സമാപനസമ്മേളനം മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദ് ഉദ്ഘാടനംചെയ്തു. ഡോ. അനിൽ വള്ളത്തോൾ അധ്യക്ഷത വഹിച്ചു.കെ. ദിലീപ് കുമാർ, ചാത്തനാത്ത് അച്യുതനുണ്ണി, പി. ഐവി, നന്ദൻ എന്നിവർ പ്രസംഗിച്ചു.സാഹിത്യോത്സവത്തിൽ ഇന്ന്:മഹാകവി വള്ളത്തോൾ ജയന്തി കാവ്യാലാപനം: ഡോ. ടി.വി. സുനിത 10.00, സാഹിത്യമഞ്ജരി പുരസ്കാര സമർപ്പണം ചാത്തനാത്ത് അച്യുതനുണ്ണി, അനശ്വര ശുഭ 11.00, നൃത്തനൃത്യങ്ങൾ 2.30

Related Post

Leave a Reply

Your email address will not be published. Required fields are marked *