Breaking
Wed. Jul 1st, 2026

എരമംഗലം : വെളിയങ്കോട് പഞ്ചായത്ത് ഭരണസമിതിക്കെതിരേ എൽഡിഎഫ് നടത്തിയ കാൽനടജാഥ സമാപിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെ ദുർഭരണത്തിനെതിരേ വെളിയങ്കോട് പഞ്ചായത്തോഫീസിലേക്ക് ചൊവ്വാഴ്‌ച എൽഡിഎഫ് നടത്തുന്ന ജനകീയ മാർച്ചിന്റെ പ്രചാരണാർഥമാണ് കാൽനടജാഥ നടത്തിയത്.

സിപിഎം ഏരിയാകമ്മിറ്റിയംഗം പാടത്തകായിൽ ഹുസൈൻ നായകനും സിപിഐ പൊന്നാനി മണ്ഡലം എക്സിക്യുട്ടീവ് അംഗം ടി.കെ. ഫസലുറഹ്‌മാൻ ഉപനായകനും ആർജെഡി പൊന്നാനി മണ്ഡലം സെക്രട്ടറി ഇ.കെ. മൊയ്തുണ്ണി മൗലവി മാനേജറുമായ കാൽനടജാഥയുടെ സമാപന പൊതുയോഗം സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ടി.എം. സിദ്ദീഖ് ഉദ്ഘാടനംചെയ്തു.

സിപിഐ വെളിയങ്കോട് ലോക്കൽ സെക്രട്ടറി ടി.എ. അലി അധ്യക്ഷനായി. ഷാജിറ മനാഫ്, സുരേഷ് കാക്കനാത്ത്, എൻ.കെ. സൈനുദ്ദീൻ, റിയാസ് പഴഞ്ഞി, പി.എം. ആറ്റുണ്ണി തങ്ങൾ, പി. അജയൻ, സെയ്ദ് പുഴക്കര, പി. വേണുഗോപാൽ, ഷാഫി തവയിൽ എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *